Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉസ്താ പഞ്ചാബിന് സെൻസർ ബോർഡിന്റെ കത്രീക; ബോളിവുഡിൽ പ്രതിഷേധം പുകയുന്നു; സെൻസർ ബോർഡ് നടപടിക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട പ്രമുഖർ രംഗത്ത്

ഉസ്താ പഞ്ചാബിന് സെൻസർ ബോർഡിന്റെ കത്രീക; ബോളിവുഡിൽ പ്രതിഷേധം പുകയുന്നു; സെൻസർ ബോർഡ് നടപടിക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട പ്രമുഖർ രംഗത്ത്

ഞ്ചാബിലെ യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന 'ഉഡ്താ പഞ്ചാബ്' ചിത്രത്തിനെതിരെ സെൻസർ ബോർഡ് രംഗത്തെത്തിയത് വൻ പ്രതിഷേധത്തിന് വഴിതെളി ച്ചിരിക്കുകയാണ്. ചിത്രത്തിൽ പഞ്ചാബിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം.

സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകൾ മൂലം പ്രതിസന്ധിയിലായ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ക്ഷണിച്ച് അനുരാഗ് കശ്യപും സിനിമയിലെ രംഗങ്ങൾ മുറിച്ചുമാറ്റിയതുകൊണ്ട് പഞ്ചാബിലെ ഗുരുതരമായ ലഹരിമരുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തികഴിഞ്ഞു. സെൻസർ ബോർഡ് നടപടിക്കെതിരെ ചലച്ചിത്ര മേഖലയിലും പ്രതിഷേധം പുകയുകയാണ്.

പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലി ദളിനെ സഹായിക്കാനാണ് ഇത്തരമൊരു നീക്കം സെൻസർ ബോർഡ് നടത്തുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് 9 മാസം മാത്രം ശേഷിക്കെ ലഹരി ഉപഭോഗം അടക്കമുള്ള ഗുരുതര വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്ന ചിത്രം പ്രദർശിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് ശിരോമണി അകാലി ദൾ കരുതുന്നത്.

സെൻസർ ബോർഡിന്റെ നീക്കത്തിനെതിരെ 'ഉഡ്താ പഞ്ചാബി'ന്റെ നിർമ്മാതാവ് അനുരാഗ് കശ്യപ് രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയിലേത് പോലുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കശ്യപ് പറഞ്ഞു. സെൻസറിങ് വിഷയത്തിൽ നേരത്തെ തന്നെ കലഹിച്ചിട്ടുള്ളയാളാണ് അനുരാഗ് കശ്യപ്. ഉഡ്ത പഞ്ചാബിനേക്കാൾ സത്യസന്ധമായ സിനിമ വേറെയില്ല. ചിത്രത്തെ എതിർക്കുന്നവർ അതിലൂടെ മയക്കുമരുന്ന് മാഫിയയെ പിന്തുണയ്ക്കുന്ന കുറ്റകരമായ നിലപാടാണ് എടുക്കുന്നതെന്നും വടക്കൻ കൊറിയയിൽ ജീവിക്കുന്നപ്പോലെയാണ് തനിക്ക് തോന്നുന്നതെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യവും സെൻസർഷിപ്പും തമ്മിലുള്ള പോരാട്ടമാണ് ഇതെന്നും ദയവായി രാഷ്ട്രീയം കലർത്തരുതെന്നും ആംആദ്മിയോടും കോൺഗ്രസ് പാർട്ടിയോടും അനുരാഗ് കശ്യപ് ട്വിറ്ററിലൂടെ അപേക്ഷിച്ചു. ഇന്ത്യൻ തടവുകാരെ വിട്ടയച്ച ഖത്തർ ഭരണകൂടത്തിന് നന്ദി അറിയിച്ചുള്ള നരേന്ദ്ര മോദിയുടെ ട്വീറ്റിന് താഴെ ഉഡ്താ പഞ്ചാബ് എന്നെഴുതി അദ്ദേഹത്തെ മെൻഷൻ ചെയ്തിട്ടുമുണ്ട് അനുരാഗ് കശ്യപ്. ട്രോളുകളിലൂടെയും രാഷ്ട്രീയ പരാമർശ ങ്ങളിലൂടെയും യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴിമാറരുതെന്നും അനുരാഗ് കശ്യപ് പറയുന്നു.

സംവിധായകരായ കരൺ ജോഹർ, മഹേഷ് ഭട്ട്, രാംഗോപാൽ വർമ, മുകേഷ് ഭട്ട് എന്നിവരും അനുരാഗിന്റെ നിലപാട് ശരിവച്ച് രംഗത്തെ്ത്തിയിട്ടുണ്ട്.അഭിപ്രായസ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഇത് കറുത്ത ദിവസമാണെന്ന് മുകേഷ് ഭട്ട് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഏറാന്മൂളിയായാണ് സെൻസർ ബോർഡ് ചെയർമാൻ നിഹലാനി പ്രവർത്തിക്കുന്നതെന്ന് മുകേഷ് ഭട്ട് കുറ്റപ്പെടുത്തി. ഉഡ്താ പഞ്ചാബിനെ പിന്തുണച്ച് ക്രിക്കറ്റ് താരം ഹർഭജൻ സിംഗും രംഗത്തെത്തി. പഞ്ചാബ് ലഹരി വിമുക്ത സംസ്ഥാനമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹർഭജൻ സിങ് പറഞ്ഞു.ട്രെയിലർ അനുവദിക്കാമെങ്കിൽ ചിത്രം എന്തുകൊണ്ട് അനുവദിച്ച് കൂടെയെന്ന് സെൻസർ ബോർഡ് അംഗം കൂടിയായ അശോക് പണ്ഡിറ്റ് പറഞ്ഞു.

പഞ്ചാബിനെ മയക്കുമരുന്ന് പ്രചരിക്കുന്ന ഇടമായി ചിത്രീകരിച്ചെന്ന് ആരോപിച്ചും മയക്കുമരുന്നിനെ പ്രകീർത്തിക്കുന്നു വെന്ന് ആരോപിച്ചുമാണ് സെൻസർ ബോർഡ് ചിത്രത്തിനെതിരെ തിരിഞ്ഞത്. സിനിമയുടെ ടൈറ്റിലിൽ നിന്നും പഞ്ചാബ് നീക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെടുകയും ചെയ്തു. 82 കട്ടുകൾ വേണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

ഷാഹിദ് കപൂർ,ആലിയ ഭട്ട്, കരീന കപൂർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. മഖ്ബൂൽ,ഓംകാര, ഇഷ്‌കിയാ, ദേദ് ഇഷ്ഖിയാ എന്നീ ചിത്രങ്ങൾ ഒരുക്കിയ അഭിഷേക് ഛൗബേയാണ് ഉഡ്താ പഞ്ചാബിന്റെ സംവിധായകൻ. മലയാളിയായ രാജീവ് രവിയാണ് ക്യാമറ. അമിത് ത്രിവേദിയാണ് സംഗീതം.ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP