Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉഡ്താ പഞ്ചാബ് വിവാദം; സിനിമ പഞ്ചാബിനെ ഒന്നാകെ അപകീർത്തിപ്പെടുത്തുന്നത്; പട്ടിക്ക് ജാക്കിച്ചാൻ എന്ന് പേരിട്ടതിനാണ് ഒരു കട്ട്; അനാവശ്യ വിവാദം ആളെക്കൂട്ടാൻ; അനുരാഗ് കശ്യപിനെതിരെ പരിഹസവുമായി സെൻസർ ബോർഡ്

ഉഡ്താ പഞ്ചാബ് വിവാദം; സിനിമ പഞ്ചാബിനെ ഒന്നാകെ അപകീർത്തിപ്പെടുത്തുന്നത്; പട്ടിക്ക് ജാക്കിച്ചാൻ എന്ന് പേരിട്ടതിനാണ് ഒരു കട്ട്; അനാവശ്യ വിവാദം ആളെക്കൂട്ടാൻ; അനുരാഗ് കശ്യപിനെതിരെ പരിഹസവുമായി സെൻസർ ബോർഡ്

ഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ കാര്യത്തിലുള്ള വിവാദങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം സെൻസർ ബോർഡിനെതിരെ ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തിയതോടെ വിശദികരണവുമായി സെൻസർ ബോർഡങ്കങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. സെൻസർ ഷിപ്പ് വിവാദത്തിൽ വിശദീകരണവുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടി ഫിക്കേഷൻ അധ്യക്ഷൻ പഹ്ലജ് നിഹലാനിയാണ് അനുരാഗ് കശ്യപിനെതിരെ രൂക്ഷ പരിഹാസവുമായി എത്തിയത്.

പഞ്ചാബിലുള്ള എഴുപത് ശതമാനം ആളുകളും ലഹരിക്ക് അടിമയാണെന്ന് സ്ഥാപിക്കുന്ന ചിത്രമാണ് ഉഡ്താ പഞ്ചാബ്. പഞ്ചാബിനെ ഒന്നാകെ അപകീർത്തിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്നും നിഹലാനി വ്യക്തമാക്കി.വ്യക്തികളെയോ ഏതെങ്കിലും വിഭാഗത്തെയോ സമുദായത്തെയോ അവഹേളിക്കുന്ന പരാമർശങ്ങൾ പാടില്ലെന്ന സിബിഎഫ്സി ഗൈഡ് ലൈനിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിൽ കട്ടുകൾ നിർദ്ദേശിച്ചത്. പഞ്ചാബ് പശ്ചാത്തലമാക്കി 98ശതമാനവും പഞ്ചാബി സംസാരിക്കുന്ന ചിത്രം ഹിന്ദി സിനിമയായി കാണാനാകില്ല. ലുധിയാനയിലെയും ജലന്ധറിലെയും ജനങ്ങളെക്കുറിച്ച് മോശം പ്രതിച്ഛായ തീർക്കുകയാണ് ഉഡ്താ പഞ്ചാബ്. പഞ്ചാബികളെ ഒന്നടങ്കമാണ് സിനിമ അപകീർത്തി പ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻസർ ബോർഡ് പാനൽ അംഗങ്ങൾ ഏകകണ്ഠമായാണ് ചിത്രത്തിലെ സെൻസർ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതെന്നും നിഹലാനി പറഞ്ഞു.ഈ തവണ മാത്രമല്ല എല്ലാ തവണയും സിനിമയ്ക്ക് ആളെക്കൂട്ടാനായി അനാവശ്യ വിവാദങ്ങൾ അനുരാഗ് കശ്യപ് സൃഷ്ടിക്കാറു ണ്ടെന്നും സെൻസർ ബോർഡ് അധ്യക്ഷൻ ആരോപിച്ചു. 89 കട്ടുകളോടെ എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സംവിധായകനെ വാക്കാൽ അറിയിച്ചിരുന്നത്.

കട്ടുകളോടെ വരാമെന്ന് അറിയിച്ച സംവിധായകൻപോയത് മാദ്ധ്യമശ്രദ്ധയുണ്ടാക്കാനാണെന്നും പഹ്ലജ് നിഹലാനി പറയുന്നു. ഒരു പട്ടിക്ക് ജാക്കിച്ചാൻ എന്ന പേരിട്ടതിനെ തുടർന്നാണ് ഒരു കട്ട് നിർദ്ദേശിച്ചത്. പട്ടിയെ ജാക്കി എന്ന് വിളിച്ചോളൂ, ചാൻ എന്നത് വേണ്ട എന്നാണ് നിർദ്ദേശിച്ച തെന്നും അദ്ദേഹം വിശദീകരിച്ചു.

നിഹലാനി പെരുമാറുന്നത് ഏകാധിപതിയെ പോലെയാണെന്നും ഇതെന്താ വടക്കൻ കൊറിയയാണോ എന്നും ആരോപിച്ച അനുരാഗ് കശ്യപിനെയും നിഹലാനി രൂക്ഷമായി വിമർശിച്ചു. എന്ത് സ്വേഛാധിപത്യത്തെക്കുറിച്ചാണ് അനുരാഗ് കശ്യപ് സംസാരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹത്തിന്റെ നിർമ്മാണപങ്കാളിത്തത്തിലും സംവിധാനത്തിലും
വിതരണപങ്കാളിത്തത്തിലുമുള്ള എട്ടോളം സിനിമകളാണ് കഴിഞ്ഞ വർഷം റിലീസ് ചെയ്തതെന്ന് ഓർക്കണമെന്നും നിഹലാനി വ്യക്തമാക്കുന്നുണ്ട്.

അഭിഷേക് ഛേബയാണ് ഉഡ്താ പഞ്ചാബിന്റെ സംവിധായകൻ. ഏക്താ കപൂറിനൊപ്പം ചേർന്ന് അനുരാഗ് കശ്യപും വികാസും ബാലും നിർമ്മിച്ച ചിത്രവുമാണ് ഉഡ്ത പഞ്ചാബ്. പഞ്ചാബ് എന്ന പരാമർശം വരുന്ന ഭാഗങ്ങളെല്ലാം വെട്ടിമാറ്റമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചതായി അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. വിഷയത്തിൽ അനുരാഗ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെകുറിച്ചും രാഷ്ട്രീയ കൂട്ടുകെട്ടിെനക്കുറിച്ചുമുള്ള പരാമർശങ്ങൾ ബിജെപി സഖ്യത്തിലുള്ള സർക്കാരിനെ പ്രതിരോ
ധത്തിലാക്കുമെന്നും ഇത് മുന്നിൽ കണ്ടാണ് സിനിമയെ നേരിടുന്നതെന്നും സൂചനയുണ്ട്. സെൻസർ ബോർഡ് തീരുമാനത്തെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തിരിക്കുകയാണ്.

പഞ്ചാബിനെ മയക്കുമരുന്ന് പ്രചരിക്കുന്ന ഇടമായി ചിത്രീകരിച്ചെന്ന് ആരോപിച്ചും മയക്കു മരുന്നിനെ പ്രകീർത്തിക്കുന്നുവെന്ന് കാണിച്ചുമാണ് സെൻസർ ബോർഡ് ചിത്രത്തിൽ കത്രിക വച്ചത്. സിനിമയുടെ ടൈറ്റിലിൽ നിന്ന് പഞ്ചാബ് എന്ന പേര് മാറ്റണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഇതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. വിവാദത്തിൽ അനുരാഗ് കശ്യപിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി രാജ്യവർധൻ സിങ് രാത്തോഡും രംഗത്തെത്തിയിരുന്നു.

ഈ മാസം 17നാണ് ഉഡ്താ പഞ്ചാബ് റിലീസിൽ തീരുമാനിച്ചിരിക്കുന്നത്. അന്നു തന്നെ റിലീസ് ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും കശ്യപ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP