Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിവൻ മൂന്ന് നായികമാർക്കൊപ്പം ആടിപ്പാടുമ്പോൾ രണ്ട് നായികമാരുമായി ഉണ്ണി മുകുന്ദൻ; എന്തൊരു ഭാഗ്യത്തിൽ മൃദുല മുരളിയും നിക്കി ഗൽറാണിയും നായികമാർ

നിവൻ മൂന്ന് നായികമാർക്കൊപ്പം ആടിപ്പാടുമ്പോൾ രണ്ട് നായികമാരുമായി ഉണ്ണി മുകുന്ദൻ; എന്തൊരു ഭാഗ്യത്തിൽ മൃദുല മുരളിയും നിക്കി ഗൽറാണിയും നായികമാർ

മൂന്ന് നായികമാർക്കൊപ്പം നേരം എന്ന ചിത്രത്തിൽ നിവിൻപോളി തകർത്തഭിനയിപ്പോൾ ഉണ്ണി മുകുന്ദൻ രണ്ട് നായികമാരുമായി ആടിപ്പാടാനൊരുങ്ങുകയാണ്.ശരത് എ ഹരിദാസൻ സംവിധാനം ചെയ്യുന്ന 'എന്തൊരു ഭാഗ്യം' എന്ന ചിത്രത്തിൽ ആണ് മൃദുലാ മുരളിയും നിക്കി ഗൽറാണിയും ഉണ്ണിമുകുന്ദന്റെ നായികയാകുന്നത്.

ചിത്രത്തിൽ താൻ ബാംഗ്ലൂർ സ്വദേശിനിയായ ഹീരാ സാംസൺ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് മൃദുല പറഞ്ഞു. ഒരു പ്രൊഫഷണൽ നർത്തകിയാകണമെന്നാണ് ഹീരയുടെ ആഗ്രഹം. തനിക്ക് ഹീരയെന്ന കഥാപാത്രത്തെ വളരെ ഇഷ്ടമായതായി നടി വ്യക്തമാക്കി.

ഇതൊരു പ്രണയചിത്രമാണെന്നും എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടെന്നും സംവിധായകൻ പറഞ്ഞു. മൃദുലയുടെ കഥാപാത്രമാണ് ചിത്രത്തിന് വഴിത്തിരിവ് ഉണ്ടാക്കുന്നത്. അഭിനേത്രി വിനയപ്രസാദും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒക്ടോബറോടെ കൊച്ചി,ബാംഗ്ലൂർ എന്നിവിടങ്ങളിലായാകും 'എന്തൊരു ഭാഗ്യ'ത്തിന്റെ ചിത്രീകരണം നടക്കുക. ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.

ഷാജി കൈലാസ് സംവിധാനം ചെയ്ത 'റെഡ് ചിലീസ്' എന്ന ചിത്രത്തിലൂടെയാണ് മൃദുല സിനിമയിലേക്ക് പ്രവേശിച്ചത്. ലാൽജോസ് സംവിധാനം ചെയ്ത 'എൽസമ്മ എന്ന ആൺകുട്ടി'യിൽ ഇന്ദ്രജിത്തിന്റെ പെങ്ങളായി അഭിനയിച്ചത് മൃദുലയാണ്. നാഗരാജ ചോളൻ എംഎ, എംഎൽഎ' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി. സത്യരാജ്, മണിവണ്ണൻ, സീമ രാജ് തുടങ്ങി തമിഴകത്തെ പ്രമുഖർക്കൊപ്പം തുടങ്ങാനുള്ള ഭാഗ്യവും മൃദുലയ്ക്ക് ലഭിച്ചു.

പഠനം പൂർത്തിയാക്കിയ ശേഷം തമിഴ് ചിത്രമായ 'ചിക്കിക്കു സിക്കിക്കിച്ചു'എന്ന ചിത്രത്തിന്രെ തിരക്കിലാണ് മൃദുല ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP