Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാസ്റ്റ് നമ്പറുകളും സ്ലോ മെലഡി ഗാനങ്ങളും ഉൾപ്പെടുത്തി വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ പാട്ടുകൾ പുറത്ത്; ഹിറ്റാകുന്ന ഗാനങ്ങൾ കേൾക്കാം

ഫാസ്റ്റ് നമ്പറുകളും സ്ലോ മെലഡി ഗാനങ്ങളും ഉൾപ്പെടുത്തി വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ പാട്ടുകൾ പുറത്ത്; ഹിറ്റാകുന്ന ഗാനങ്ങൾ കേൾക്കാം

കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യുടെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ വച്ച് നടന്നു. മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. കുഞ്ചാക്കോ ബോബൻ, ശ്യാമിലി, മനോജ് കെ ജയൻ, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, മുത്തുമണി, സീമ ജി. നായർ, കലാഭവൻ ഹനീഫ, ചിത്രത്തിന്റെ സംവിധായകൻ ഋഷി ശിവകുമാർ, സംഗീത സംവിധായകൻ സൂരജ് എസ്. കുറുപ്പ്, നിർമ്മാതാവ് ഫൈസൽ ലത്തീഫ്, മ്യൂസിക്247ന്റെ ഹെഡ് ഓഫ് ഒപറേഷൻസ് സൈദ് സമീർ, പിന്നണി ഗായകരായ സിതാര, വിധു പ്രതാപ്, സംവിധായകരായ ജി.മാർത്താണ്ഡൻ, സിദ്ധാർത്ഥ ശിവ, തുടങ്ങിയവരും മറ്റു അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വള്ളീം തെറ്റി പുള്ളീം തെറ്റി'യിൽ സൂരജ് എസ്. കുറുപ്പ് സംഗീതം നൽകിയ ആറ് ഗാനങ്ങളാണുള്ളത്. സൂരജ് തന്നെയാണ് ഇതിൽ അഞ്ചെണ്ണം രചിക്കുകയും മൂന്നെണ്ണത്തിൽ ആലപിക്കുകയും ചെയ്തിട്ടുള്ളത്. ഹരിനാരായണൻ ബി. കെ. രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.

വിജയ് യേശുദാസ്, ഹരിചരൺ, വിനീത് ശ്രീനിവാസൻ, വിധു പ്രതാപ്, സിതാര, മഡോണ സെബാസ്റ്റ്യൻ, സച്ചിൻ വാരിയർ, സൂരജ് എസ്. കുറുപ്പ്, ഹെഷാം അബ്ദുൾ വഹാബ്, അശ്വതി കൃഷ്ണകുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ ആലപിച്ചിട്ടുണ്ട്.

ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. 'വള്ളീം തെറ്റി പുള്ളീം തെറ്റി' നിർമ്മിച്ചിരിക്കുന്നത് അച്ചാപ്പു മൂവി മാജിക്‌സിന്റെ ബാനറിൽ ഫൈസൽ ലത്തീഫ് ആണ്.
പാട്ടുകൾ കേൾക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP