Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റീലിസ് മാറ്റി വച്ച കുഞ്ചാക്കോ ബോബൻ ചിത്രം ഈ മാസം 12 ന് തിയേറ്ററിൽ; മാസ് എന്റർടെയിനറാകാൻ വള്ളീം തെറ്റി പുള്ളീം തെറ്റി

റീലിസ് മാറ്റി വച്ച കുഞ്ചാക്കോ ബോബൻ ചിത്രം ഈ മാസം 12 ന് തിയേറ്ററിൽ; മാസ് എന്റർടെയിനറാകാൻ വള്ളീം തെറ്റി പുള്ളീം തെറ്റി

തിയറ്റർ സമരം പരിഗണിച്ച് റിലീസ് മാറ്റിവച്ച വള്ളീം തെറ്റി പുള്ളീം തെറ്റി തിയറ്ററുകളിലേക്ക്. ഈ മാസം 12ന് ചിത്രം പ്രദർശനത്തിനെത്തും. ഇതിനോടകം തന്നെ ചിത്രത്തിലെ പാട്ടുകളുടെയും ട്രെയിലറുകളുടെയും ഹിറ്റായി മാറിയിട്ടുണ്ട്.

നവാഗതനായ ഋഷി ശിവകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഏപ്രിൽ അവസാനവാരം റിലീസ് ചെയ്യാനിരുന്നതാണ്. തിയറ്റർ സമരം പരിഗണിച്ച് റിലീസ് മാറ്റിവക്കുകയായിരുന്നു. ശ്യാമിലിയാണ് നായിക.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഒരു പറ്റം നവാഗതരെയും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സൂരജ് എസ് കുറുപ്പ് രചനയും സംഗീതവും നിർവഹിച്ച ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിലെത്തി. ചിത്രം ഒരു ടാക്കീസിനെയും അത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിനെയും ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. വിനയൻ എന്ന കഥാപാത്രമായാണ് ചാക്കോച്ചൻ. ഒരു സിക്ലാസ് തീയറ്ററും ഗ്രാമത്തിലെ പത്ത് ദിവസത്തെ ഉത്സവവും കഥയിൽ വിഷയമാകുന്നു. ഗ്രാമത്തിലെ തീയറ്ററിലെ പ്രോജക്ട് ഓപ്പറേറ്ററിന്റെ വേഷത്തിലാണ്
കുഞ്ചാക്കോ ബോബൻ എത്തുന്നത്

മനോജ് കെ ജയൻ, രഞ്ജി പണിക്കർ,സൈജു കുറുപ്പ്, അനീഷ് ജി മേനോൻ, നന്ദൻ, പ്രേമം ഫെയിം കിച്ചു തുടങ്ങി വൻതാരനിരയ്ക്കൊപ്പമാണ് ചിത്രമെത്തുന്നത്. കുഞ്ഞുണ്ണി എസ് കുമാറാണ് ക്യാമറ. അച്ചാപ്പു ഫിലിംസിന്റെ ബാനറിൽ ഫൈസൽ ലത്തീഫ് ആണ് നിർമ്മാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP