Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ചാക്കോ ബോബൻ ശ്യാമിലി ജോഡി ചിത്രം റിലീസ് നീട്ടി; വള്ളിം തെറ്റി പുള്ളിം തെറ്റി മെയ് ആദ്യ വാരം തിയേറ്ററിൽ

കുഞ്ചാക്കോ ബോബൻ ശ്യാമിലി ജോഡി ചിത്രം റിലീസ് നീട്ടി; വള്ളിം തെറ്റി പുള്ളിം തെറ്റി മെയ് ആദ്യ വാരം തിയേറ്ററിൽ

കുഞ്ചാക്കോ ബോബനും ശ്യാമിലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചു. സിനിമയുടെ സംവിധായകൻ ഋഷി ശിവകുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇ്‌ന് റിലീസ് ചെയ്യാനിരുന്ന സിനിമ തീയേറ്റർ സമരവും സാങ്കേതിക പ്രശ്നങ്ങളും മൂലമാണ് നീട്ടി വച്ചത്.

കുഞ്ചാക്കോ ബോബൻ ശ്യാമിലി കൂട്ട്കെട്ടിൽ എത്തുന്ന സിനിമയുടെ പാട്ടുകളും ട്രെയിലറും എല്ലാം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു. മെയ് ആദ്യവാരമാണ് ഇപ്പോൾ ചിത്രത്തിന്റേ ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

90 കളിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് സിനിമാക്കഥ പറയുന്നത്. ആ ഗ്രാമത്തിലെ ഒരു സി ക്ലാസ് തീയേറ്ററും ഗ്രാമത്തിലെ ഉത്സവവും എല്ലാം സിനിമയുടെ കഥയുടെ ഭാഗമാരുന്നു.

മനോജ് കെ ജയൻ. രഞ്ജി പണിക്കർ, അജു വർഗ്ഗീസ്,മിയ, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ് തുടങ്ങി മികച്ച താരനിരയിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. കുഞ്ഞുണ്ണി എസ്. കുമാറാണ് ഛായാഗ്രഹണം. സംഗീതം സൂരജ് എസ് കുറുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP