Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ് ലോകത്തിന് ചിരിയുടെ മാലപ്പടക്കം തീർക്കാൻ വെള്ളിമൂങ്ങ പറക്കുന്നു; നായകനും സംവിധായകനും സുന്ദർ സി

തമിഴ് ലോകത്തിന് ചിരിയുടെ മാലപ്പടക്കം തീർക്കാൻ വെള്ളിമൂങ്ങ പറക്കുന്നു; നായകനും സംവിധായകനും സുന്ദർ സി

ലയാളീ പ്രേക്ഷകർക്ക് ചിരിയുടെ വസന്തമൊരുക്കിയ സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങ തമിഴിലേക്ക് പറക്കുന്നു. ബിജുമേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയുടെ റീമേക്ക് അവകാശം നടനും സംവിധായകനുമായ സുന്ദർ സി സ്വന്തമാക്കി. വെള്ളിമൂങ്ങയിലെ ബിജുമേനോൻ ചെയ്ത റോളിൽ തമിഴിൽ സുന്ദർ സി എത്തുമെന്നറിയുന്നു.

സംവിധാനവും സുന്ദർ സി ആയിരിക്കും. ദിലീപ് നായകനായ പാണ്ടിപ്പടയുടെ റീമേക്ക് അവകാശവും സുന്ദർ വാങ്ങിയെന്നാണ് അറിയുന്നത്. ബിജു മേനോന്റെ വേഷത്തിൽ സുന്ദർ സി എത്തുന്ന വെള്ളിമൂങ്ങയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചൊന്നും വ്യക്തത ലഭിച്ചിട്ടില്ല. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

സൂപ്പർ താരങ്ങളുടെയോ മറ്റോ ഒരു പിൻബലവും ഇല്ലാതെ എത്തിയ കുഞ്ഞു ചിത്രമായിരുന്നു ജിബു ജേക്കബിന്റെ വെള്ളിമൂങ്ങ. എന്നാൽ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളും പൊട്ടിച്ചെറിഞ്ഞാണ് വെള്ളിമൂങ്ങ വിജയം നേടിയത്. അജു വർഗീസ്, നിക്കി ഗൽറാണി, ലെന, കെപിഎസി ലളിത, ടിനി ടോം തുടങ്ങിയവരാണ് ബിജു മേനോനെ കൂടാതെയുള്ള മറ്റ് താരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP