Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെർസലിൽ കേന്ദ്രത്തെ അവഹേളിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണം; ചിത്രം ബിജെപി വിരുദ്ധമെന്നും കേന്ദ്ര പദ്ധതികളെ കളിയാക്കുകയാണെന്നും ആരോപണം; അത്തരം രംഗങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ സിനിമ ഉറപ്പായും കാണെണമെന്ന് സോഷ്യൽ മീഡിയയും

മെർസലിൽ കേന്ദ്രത്തെ അവഹേളിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണം; ചിത്രം ബിജെപി വിരുദ്ധമെന്നും കേന്ദ്ര പദ്ധതികളെ കളിയാക്കുകയാണെന്നും ആരോപണം; അത്തരം രംഗങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ സിനിമ ഉറപ്പായും കാണെണമെന്ന് സോഷ്യൽ മീഡിയയും

ചെന്നൈ: മെർസലിനെതിരെ ബിജെപി രംഗത്ത്, കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ വിമർശിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധവുമായി തമിഴ്‌നാട് ബിജെപി പസിഡന്റ് തമിഴിസൈ സൗന്ദർരാജൻ രംഗത്ത് എത്തിയത്. പ്രധാനമന്ത്രി രാജ്യത്തിന് നൽകിയ പ്രധാന പദ്ധതികളെയെല്ലാം വിമർശിക്കുന്നത് വിജയിയുടെ രാഷ്ട്രീയ മോഹത്തിന്റെ ഭാഗമായാണെന്നാണ് തമിഴിസൈ ആരോപിക്കുന്നത്. ചിത്രത്തിൽ കേന്ദ്രത്തിന്റെ പദ്ധതികളെ മേശമായി ചിത്രീകരിച്ചതിനാൽ ആ രംഗങ്ങൾ ഒഴിവാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

'മെർസലി'ൽ ചരക്ക്-സേവന നികുതിയെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും വിമർശിക്കുന്ന സംഭാഷണങ്ങൾ ഉണ്ട് ഇത് ശരിയായ നടപടിയല്ല. കേന്ദ്രത്തിന്റെ പദ്ധതികളെ വിമർശിക്കുന്നത് ശരിയായ പദ്ധതിയല്ല. ഇതിനെതിരെയാണ്് തമിഴകത്ത് ബിജെപി. പ്രതിഷേധമുയർത്തിയത്. കേന്ദ്രപദ്ധതികളെ പരിഹസിക്കുന്ന ദൃശ്യങ്ങൾ ചിത്രത്തിൽനിന്ന് നീക്കണമെന്നാണ് ബിജെപി. തമിഴ്‌നാട് ഘടകത്തിന്റെ ആവിശ്യം. ഇതിന് തയ്യാറായില്ലെങ്കിൽ ചിത്രത്തിനെതിരേയും അണിയറപ്രവർത്തകർക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നാണ് തമിഴിസൈ പറയുന്നത്.

സിനിമയിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം ജി.എസ്.ടി.യെയും വടിവേലുവിന്റെ കഥാപാത്രം ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും വിമർശിച്ച് നടത്തുന്ന സംഭാഷണങ്ങളാണ് ബിജെപിക്ക് വേദനിച്ചത്.ഇതെല്ലാം ഗൂഢമായ രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസർക്കാരിനെ മോശമായി ചിത്രീകരിക്കുന്നതിനാണ് ചിത്രത്തിൽ വിജയ് ശ്രമിക്കുന്നതെന്ന് തമിഴിസൈ ആരോപിച്ചു.

എന്നാൽ സോഷ്യൽ മീഡിയയിൽ ഈ വാർത്ത വന്നതോടെ ചിത്രം മോശമാണെങ്കിൽ പോലും ഉറപ്പായും കാണണമന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇത് രാജ ഭരണം അല്ലെന്നും ഇവിടെ ജനാധിപത്യം ആണെന്നും സോഷ്യൽ മീഡിയ പറയുന്നു. വിജയ് ഇത്തരം നീക്കം ചിത്രത്തിൽ നടത്തിയെങ്കിൽ അത് അഭിനന്ദനാർഹമാണ് എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത.

അതേസമയം'മെർസലി'നെതിരേ കർണാടകയിൽ കന്നഡസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. തിയേറ്ററുകൾ തമിഴ് സിനിമകൾക്ക് പ്രാധാന്യം നൽകുന്നതും കാവേരി പ്രശ്‌നവുമൊക്കെ ഉയർത്തിയാണ് കന്നഡസംഘടനയായ കർണാടക രക്ഷണ വേദികെ പ്രതിഷേധമുയർത്തിയത്.

ഇതേത്തുടർന്ന് ചിത്രം പ്രദർശിപ്പിച്ച ബെംഗളൂരു ആർ.ടി. നഗറിലെ രാധാകൃഷ്ണ തിയേറ്ററിൽ പ്രദർശനം നിർത്തിവെച്ചു. മല്ലേശ്വരത്തെ സാംപീജ് തിയേറ്ററിലും കർണാടക ഫിലിം ചേംബർ പ്രസിഡന്റ് സാര ഗോവിന്ദുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. മൈസൂരുവിലെ ചില തിയേറ്ററുകളും കന്നഡസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് പ്രദർശനം നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP