Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാത്തിരിപ്പിനൊരുവിൽ വിജയ് 59ന് പേരിട്ടു; തേരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; തോക്കുമേന്തി സ്‌റ്റൈലിഷ് ലുക്കിൽ ഇളയദളപതി

കാത്തിരിപ്പിനൊരുവിൽ വിജയ് 59ന് പേരിട്ടു; തേരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; തോക്കുമേന്തി സ്‌റ്റൈലിഷ് ലുക്കിൽ ഇളയദളപതി

പുലിക്കുശേഷം ഇളയദളപതി വിജയ് അഭിനയിക്കുന്ന അമ്പത്തൊമ്പതാം ചിത്രത്തിന്റെ പേരായി.'തേരി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിജയ് മൂന്നു ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യലുക്ക് പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്.

കലൈപ്പുലി എസ് താണു നിർമ്മിക്കുന്ന 'തേരി വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. സമാന്തയും എമി ജാക്‌സണുമാണ് നായികമാർ. എവിയേറ്റർ മോഡൽ സൺഗ്ലാസ് വച്ച് നീല ഫുൾ സ്ലീവ് ഷർട്ട് മുട്ടുവരെ മടക്കിവച്ച് തോക്കുമേന്തി നിൽക്കുന്ന വിജയ്‌യാണ് ചിത്രത്തിൽ.

ചൈനയിൽ ആദ്യ ചിത്രീകരണം ആരംഭിച്ച ചിത്രം ഗോവയിൽ ഇപ്പോൾ  ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സംവിധായകൻ മഹേന്ദ്രനാണ് തേരിയിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോർജ് വില്യംസ് ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവഹിക്കുന്നു.ചിത്രം 140 ദിവസത്തെ ചിത്രീകരണത്തിലൂടെ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP