Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാട്ടിന് താൽകാലിക വിട; അഭിനയരംഗത്ത് ഒരുകൈ നോക്കാൻ വിജയ് യേശുദാസ്; ധനുഷിന്റെ ചിത്രത്തിൽ എത്തുന്നത് പൊലീസുകാരനായി

പാട്ടിന് താൽകാലിക വിട; അഭിനയരംഗത്ത് ഒരുകൈ നോക്കാൻ വിജയ് യേശുദാസ്; ധനുഷിന്റെ ചിത്രത്തിൽ എത്തുന്നത് പൊലീസുകാരനായി

റിമി ടോമി അഭിനയിക്കുന്നെന്ന് വാർത്ത പുറത്തുവന്നിട്ട് ദിവസങ്ങളെ ആയുള്ളു. ഇപ്പോഴിതാ തൊട്ടുപിറകേ പിന്നണി ഗായകനും മഹാഗായകൻ യേശുദാസിന്റെ മകനുമായി വിജയ് യേശുദാസും സിനിമയിൽ ഒരു കൈ നോക്കുന്നു. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി എന്ന ചിത്രത്തിലൂടെയാണ് വിജയ് അഭിനയരംഗത്തേക്ക് എത്തുന്നത്.

ധനുഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. പൊലീസ് വേഷം അവതരിപ്പിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണെന്ന് വിജയ് പറഞ്ഞു. താനത് വളരെ ആസ്വദിക്കുന്നുണ്ട്. കാക്കി യൂണിഫോമിട്ട് സെറ്റിൽ നടക്കാൻ നല്ല രസമാണ്. തന്റെ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിക്കാനും വേഷത്തോട് നീതി പുലർത്താനുമാണ് ശ്രമിക്കുന്നതെന്നും വിജയ് പറഞ്ഞു.

ചിത്രത്തിലെ നായകനായ ധനുഷിനെ എത്ര പ്രശംസിച്ചിട്ടും വിജയ്ക്ക് മതിവരുന്നില്ല. ധനുഷ് തനിക്ക് ചില ടിപ്‌സ് പറഞ്ഞു തരാറുണ്ടെന്ന് വിജയ് പറഞ്ഞു. അദ്ദേഹത്തിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. ചിത്രത്തിന്റെ മുഴുവൻ അംഗങ്ങളും വളരെയധികം സഹകരണമുള്ളവരാണെന്നും വിജയ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP