Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തമിഴ് ചിത്രം ഐയുടെ ഓഡിയോ റിലിസിന് എത്തുന്നത് ജാക്കിച്ചാനും, ആർനോൾഡ് ഷ്വാർസനേഗറും; ചിത്രത്തിൽ വില്ലനായി സുരേഷ് ഗോപിയും

തമിഴ് ചിത്രം ഐയുടെ ഓഡിയോ റിലിസിന് എത്തുന്നത് ജാക്കിച്ചാനും, ആർനോൾഡ് ഷ്വാർസനേഗറും; ചിത്രത്തിൽ വില്ലനായി സുരേഷ് ഗോപിയും

ലോകത്തെ 20,000 തിയേറ്ററുകളിൽ ഒരേസമയം റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം 'ഐ' യുടെ ഓഡിയോ റിലീസിനായി ഹോളിവുഡ് താരങ്ങൾ ചെന്നൈയിലെത്തുന്നു. ജാക്കി ചാനും അർനോൾഡ് ഷ്വാർസനൈഗറുമാണ് പരിപാടിക്കായി ചെന്നൈയിലെത്തുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവായ ഒസ്‌കർ രവിചന്ദ്രനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ കമലഹാസൻ പത്തു വേഷങ്ങളിൽ എത്തിയ ദശാവതാരത്തിന്റെ ഓഡിയോ റിലീസിന് രവിചന്ദ്രൻ ജാക്കി ചാനെ കൊണ്ടുവന്നിരുന്നു. 'ഐ'യുടെ ഓഡിയോ റിലീസ് ഒരു സംഭവമാക്കാനാണ് രവിചന്ദ്രൻ ലക്ഷ്യമിടുന്നത്. അന്യൻ എന്ന ചിത്രത്തിനുശേഷം വിക്രവും സംവിധായകൻ ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഐ.

തെലുങ്ക്, ഹിന്ദി, ചൈനീസ്, തായ്‌വാനീസ്, ജാപ്പനീസ് തുടങ്ങി ബഹുഭാഷാ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വമ്പൻ താരങ്ങളുടെ സാന്നിദ്ധ്യം ഗുണകരമാകുമെന്ന് കണ്ടാണ് ജാക്കി ചാനെയും അർനോൾഡ് ഷ്വാർസനൈഗറെയും ഓഡീയോ റിലീസിനെത്തിക്കുന്നത്.

ചിത്രത്തിന്റെ നല്ലൊരു ഭാഗവും ചൈനയിലാണ് ചിത്രീകരിച്ചത് എന്നതിനാൽ ചൈനയിൽ വ്യാപക റിലീസ് ഉണ്ട്. രണ്ടു വർഷവും എട്ടു മാസവും കൊണ്ടാണ് 'ഐ' ചിത്രീകരണം പൂർത്തിയാക്കിയത്. ഗ്രാഫിക്‌സും പ്രത്യേക വിഷ്വൽ ഇഫക്ടുമെല്ലാം സംയോജിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ അദ്ഭുതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആമി ജാക്ക്‌സനാണ് 'ഐ'ലെ നായിക. സുരേഷ് ഗോപിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. വില്ലനായാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത് എന്നാണു സൂചന. സന്താനം, ഉപേൻ പട്ടേൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ഒക്‌ടോബർ 22ന് ഐ തിയേറ്ററുകളിൽ എത്തും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP