Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിലീസിന് മുമ്പേ വില്ലന്റെ സാറ്റലൈറ്റ് റൈറ്റും വിറ്റ് പോയത് റെക്കോഡ് തുകയ്ക്ക്; ഏഴ് കോടി രൂപ നല്കി ചിത്രം സ്വന്തമാക്കിയത് സൂര്യ ടിവി; മ്യൂസിക്ക് റൈറ്റും ഹിന്ദി ഡബിങ് റൈറ്റും വിറ്റുപോയതും ഉയർന്ന തുകയ്ക്ക് തന്നെ

റിലീസിന് മുമ്പേ വില്ലന്റെ സാറ്റലൈറ്റ് റൈറ്റും വിറ്റ് പോയത് റെക്കോഡ് തുകയ്ക്ക്; ഏഴ് കോടി രൂപ നല്കി ചിത്രം സ്വന്തമാക്കിയത് സൂര്യ ടിവി; മ്യൂസിക്ക് റൈറ്റും ഹിന്ദി ഡബിങ് റൈറ്റും വിറ്റുപോയതും ഉയർന്ന തുകയ്ക്ക് തന്നെ

പുലിമുരുകന് ശേഷം മറ്റൊരു ബിഗ് ബജറ്റ് ചിത്രവുമായി മോഹൻലാൽ വീണ്ടും എ്ത്തുകയാണ്. ബി. ഉണ്ണിക്കൃഷ്ണൻ ടീമിന്റെ പുതിയ ചിത്രമായ വില്ലൻ ആണ് റിലീസിനൊരുങ്ങുന്നത്. എന്നാൽ റിലീസിന് മുമ്പ് തന്നെ ചിത്രം റെക്കോഡുകൾ തിരുത്തിയിരിക്കുകയാണ്,

ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റും വിറ്റുപോയിരിക്കുകയാണ്. അതു റെക്കോഡ് തുകയ്ക്ക്. ഏഴു കോടി രൂപ നൽകി സൂര്യ ടിവിയാണ് വില്ലനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം മറ്റു രണ്ടു റെക്കോഡുകൾ കൂടി ഈ ചിത്രം നേടിയിരുന്നു. ഏറ്റവും ഉയർന്ന തുകയിലുള്ള മ്യൂസിക് റൈറ്റും ഹിന്ദി ഡബിങ് റൈറ്റും.

അൻപതു ലക്ഷം രൂപയ്ക്കാണ് ജംഗ്ലീ മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വാങ്ങിയത്. ഒരു മലയാള സിനിമയിലെ ഗാനങ്ങൾക്ക് ഇത്രയും വലിയ തുക ലഭിക്കുന്നത് ഇതാദ്യമായാണ്. ഒരു കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബിങ് അവകാശം വിറ്റുപോയത്. ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒരു സ്‌റ്റൈലിഷ് ക്രൈം ത്രില്ലറാണ്.

ഇന്ത്യയിൽ തന്നെ ആദ്യമായി പൂർണമായും 8 ഗ റെസൊല്യൂഷൻ ക്യാമറയിൽ ചിത്രീകരിച്ച സിനിമയിൽ മഞ്ജു വാര്യരാണ് നായിക. തമിഴ് താരങ്ങളായ വിശാൽ, ഹൻസിക മോട്ട്വാനി, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന, എന്നിവർക്കൊപ്പം മലയാളത്തിൽ നിന്നുള്ള ചെമ്പൻ വിനോദ്, സിദ്ദിഖ്, അജു വർഗീസ് , രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിലെ ഓഡിയോ റിലീസിങ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.

ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശം നേടിയ മലയാള ചിത്രം എന്ന ബഹുമതി മോഹൻലാലിന്റെ തന്നെ പുലി മുരുകനാണെങ്കിലും ആ ചിത്രം റിലീസിനു ശേഷമാണ് 10 കോടി മുടക്കി ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP