Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിനീത് ശ്രീനിവാസൻ ചിത്രം 'ആന അലറലോടലറൽ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു; ചിത്രത്തിലെ അഞ്ചു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ

വിനീത് ശ്രീനിവാസൻ ചിത്രം 'ആന അലറലോടലറൽ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു; ചിത്രത്തിലെ അഞ്ചു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ

കൊച്ചി: ഡിസംബറിൽ തീയേറ്ററുകളിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം 'ആന അലറലോടലറൽ'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ അഞ്ചു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തുമാണ് ഗാനരചന നിർവഹിച്ചത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ വെന്നാണ് നടന്നത്. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, അനു സിതാര, തെസ്‌നി ഖാൻ, ഗായകരായ സച്ചിൻ ബാലു, ശ്രേയ ജയദീപ്, ഗൗരി ലക്ഷ്മി, ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശരത് ബാലൻ, ചിത്രത്തിന്റെ സംവിധായകൻ ദിലീപ് മേനോൻ, ചിത്രത്തിന്റെ നിർമ്മാതാവ് സിബി തോട്ടുപുറം, മ്യൂസിക്247ന്റെ ഹെഡ് ഓഫ് ഒപറേഷൻസ് സൈദ് സമീർ തുടങ്ങിയവരും മറ്റു അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ശരത് ബാലന്റെ തിരക്കഥയിൽ നവാഗതനായ ദിലീപ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, അനു സിതാര, സുരാജ് വെഞ്ഞാറമൂട്, തെസ്‌നി ഖാൻ, മാമുക്കോയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം ദീപു എസ് ഉണ്ണിയും ചിത്രസംയോജനം മനോജുമാണ് നിർവഹിച്ചിരിക്കുന്നു. പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ സിബി തോട്ടുപുറം, നേവീസ് സേവ്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP