Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം വിമാനം പറത്തി താരമായി മാറിയ സജി തോമസിന്റെ കഥ വെള്ളിത്തിരയിലേക്ക്; ഊമയും ബധിരനുമായ യുവാവിന്റെ വേഷത്തിൽ വിനീത് ശ്രീനിവാസൻ

സ്വന്തം വിമാനം പറത്തി താരമായി മാറിയ സജി തോമസിന്റെ കഥ വെള്ളിത്തിരയിലേക്ക്; ഊമയും ബധിരനുമായ യുവാവിന്റെ വേഷത്തിൽ വിനീത് ശ്രീനിവാസൻ

ദേശീയതലത്തിൽ ചർച്ചയായ മലയാളിയായ സജി തോമസിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ശാരീരിക വൈകല്യങ്ങളെ തോൽപ്പിച്ച് സ്വപ്‌നങ്ങളിലേക്ക് സ്വന്തമായി നിർമ്മിച്ച വിമാനം പറത്തിയ സജിയെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനാണ്. പ്രിയദർശന്റെ സഹസംവിധായകനായി മലയാളത്തിലും ബോളിവുഡിലുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ മുൻനിര പരസ്യസംവിധായകൻ കൂടിയാണ് ശ്രീകാന്ത് മുരളി.

സന്തോഷ് എച്ചിക്കാനത്തിന്റേതാണ് തിരക്കഥ. മൂകനും ബധിരനുമായ ഒരു യുവാവിന്റെ എൻജിനീയറിങ് സംബന്ധമായ താൽപ്പര്യങ്ങളെക്കുറിച്ച് ഒരു കഥയെഴുതി ക്കൊണ്ടിരിക്കുമ്പോഴാണ് സജിയുടെ കഥ കേട്ടതെന്നും പിന്നീട് തൊടുപുഴയിൽ പോയി സജിയെ നേരിട്ടു കണ്ടുവെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു.

സിനിമയുടെ കഥ കഴിഞ്ഞ ദിവസം ശ്രീകാന്തിന്റെ നേതൃത്വത്തിൽ വിനീതിനോടു പറഞ്ഞിരുന്നു. പുതിയ സിനിമയുടെ സംവിധാനത്തിരക്കിനിടയിലും കഥ കേട്ട വിനീത് സിനിമയുമായി മുന്നോട്ടുപോകാൻ അനുമതി നൽകി.

സിനിമയുടെ ചിത്രീകരണം അടുത്തവർഷം ഏപ്രിലോടെ ആരംഭിക്കും.രണ്ടു പതിറ്റാണ്ടായി മലയാള പരസ്യരംഗത്തു പ്രവർത്തിക്കുന്ന ശ്രീകാന്ത് സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായാണ് സിനിമയിൽ വരുന്നത്.കേരളത്തിലെ പ്രമുഖ ബ്രാൻഡുകളുടെ നിരവധി പരസ്യചിത്രങ്ങൾ ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.

അപൂർവങ്ങളായ വിജയകഥകൾ എഴുതിയ ഇന്ത്യൻ യുവാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി നടൻ ഋതിക്‌റോഷന്റെ നേതൃത്വത്തിൽ ഡിസ്‌കവറി ചാനൽ സജിയെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.രണ്ട് പേർക്ക് ഇരിക്കാവുന്ന ഭാരം കുറഞ്ഞ വിമാനം പാഴ് വസ്തുക്കളിൽ നിന്ന് പുനചക്രമണം ചെയ്‌തെടുത്ത വസ്തുക്കളുപയോഗിച്ചാണ് നിർമ്മിച്ചത്. പുസ്തകങ്ങൾ നോക്കി പഠിച്ചാണ് ശാസ്ത്രസാങ്കേതിക ലോകത്തെ ഞെട്ടിച്ച വിമാനം രൂപ കൽപന ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP