Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീരാ ജാസ്മിൻ വീണ്ടുമെത്തുന്നു; തമിഴ് ചിത്രം വിങ്ക്യാനി പ്രദർശനത്തിനൊരുങ്ങുന്നു; ട്രയിലർ പുറത്ത്

മീരാ ജാസ്മിൻ വീണ്ടുമെത്തുന്നു; തമിഴ് ചിത്രം വിങ്ക്യാനി പ്രദർശനത്തിനൊരുങ്ങുന്നു; ട്രയിലർ പുറത്ത്

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന മീര ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രമായ വിങ്ക്യാനി ഉടൻ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. എസ്. പാർത്ഥിപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർത്തിയാണ് നായകൻ. ബാലസിങ്ങ്, ബാലു ആനന്ദ്, വിവേക്, സുരേഷ് നായർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശാത്രജ്ഞൻ അവിചാരിതമായി വിവാഹം കഴിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ശാസ്ത്രഞ്ജന്റെ ഭാര്യയുടെ വേഷത്തിലാണ് മീര എത്തുന്നത്. ഇങ്ക എന്ന സൊല്ലതു ആണ് മീര ഒടുവിൽ അഭിയിച്ച തമിഴ് ചിത്രം.

ദുബായിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനിയറായ തിരുവനന്തപുരം സ്വദേശി അനിൽ ജോണുമായുള്ള വിവാഹം ഫെബ്രുവരിയിലാണ് നടന്നത്. ലോഹിത ദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ മീര വളരെയേറെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ്. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലെയും തിരക്കുള്ള താരമായി മാറിയ മീര സിനിമയ്ക്ക് ഇടവേളക്കു തിരികെയെത്തി അഭിനയരംഗത്ത് സജീവമായപ്പോഴാണ് വിവാഹിതയാവുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP