Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണയചിത്രം വിണ്ണൈത്താണ്ടി വരുവായ വീണ്ടുമെത്തുന്നു; രണ്ടാം ഭാഗം ഒരുക്കാൻ ഗൗതം മേനോൻ

പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണയചിത്രം വിണ്ണൈത്താണ്ടി വരുവായ വീണ്ടുമെത്തുന്നു; രണ്ടാം ഭാഗം ഒരുക്കാൻ ഗൗതം മേനോൻ

പ്രേഷകരുടെ ഹൃദയം കവർന്ന പ്രണയ ചിത്രം വിണ്ണൈത്താണ്ടി വരുവായ വീണ്ടുമെത്തുന്നു. തമിഴിന് പുറമേ ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലായാണ് വിണ്ണൈതാണ്ടി വരുവായയുടെ രണ്ടാം ഭാഗം ഒരുക്കുന്നത്.

തൃഷയെയും ചിമ്പുവിനെയും ജോഡികളാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിണ്ണൈതാണ്ടി വരുവായ'. ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും സൂപ്പർഹിറ്റായിരുന്നു.രണ്ടാം ഭാഗം എടുക്കുന്ന കാര്യം ഗൗതം മേനോൻ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ചിമ്പുവിനെ നായകനാക്കി ചിത്രീകരണം നടക്കുന്ന 'അച്ചം എൻപത് മഡൈയടാ' എന്ന സിനിമ പൂർത്തിയായാലുടൻ 'വിണ്ണൈതാണ്ടി വരുവായ 2'വിന്റെ പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഗൗതം മേനോൻ പറഞ്ഞു.

ഗൗതം മേനോന്റെ നിർമ്മാണത്തിലുള്ള തെലുങ്ക് ചിത്രമായ കൊറിയർ ബോയ് കല്ല്യാൺ, തമിൾസെൽവനും തനിയാർ അഞ്ചലും എന്ന തമിഴ് ചിത്രവും സെപ്റ്റംബർ 11ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP