Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാജോളിന്റെ കിടിലൻ എൻട്രിയും ലുക്കുമായി വിഐപി ട്രെയിലറും മോഷൻ പോസ്റ്ററും എത്തി; സൗന്ദര്യയുടെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

കാജോളിന്റെ കിടിലൻ എൻട്രിയും ലുക്കുമായി വിഐപി ട്രെയിലറും മോഷൻ പോസ്റ്ററും എത്തി; സൗന്ദര്യയുടെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

സൗന്ദര്യ രജനീകാന്തിന്റെ സംവിധാനത്തിൽ ധനുഷ് നായകനായി എത്തുന്ന വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്റൈ മോഷൻ പോസ്റ്ററും ട്രെയിലറും എത്തി. വേലയില്ലാ പട്ടധാരി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാജോൾ നീണ്ട ഇടവേളയ്ക്ക് ശേഷം കോളിവുഡിലേക്ക് മടങ്ങിയത്തെുകയാണ്. അതുകൊണ്ട് തന്നെ ട്രെയിലറിലും കാജോൾ എൻട്രി തന്നെയാണ് മികച്ച് നല്ക്കുന്നത്.

അമലപോൾ, സമുദ്രക്കനി, വിവേക് എന്നിവരും താരനിരയിലുണ്ട്. ധനുഷാണ് സിനിമയുടെ കഥയും സംഭാഷണവും എഴുതുന്നത്. തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സൗന്ദര്യ രജനീകാന്ത്. മലയാളിയായ സമീർ താഹിർ ഛായാഗ്രഹണവും സീൻ റോൾദാൻ സംഗീതസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു. ധനുഷിന്റെ വുണ്ടർബാർ പിക്ചേഴ്സാണ് വേലൈ ഇല്ലാ പട്ടധാരി-2 നിർമ്മിച്ചിരിക്കുന്നത്.

തകർപ്പൻ ബിജിഎമ്മിൽ എത്തിയിരിക്കുന്ന പോസ്റ്ററിൽ കാജോളും ധനുഷുമാണുള്ളത്. നാളുകൾക്ക് ശേഷം കാജോൾ കോളീവുഡിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൗന്ദര്യ രജനീകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്

അമലാ പോൾ, സമുദ്രക്കനി, ശരണ്യ പൊൻവർണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധനുഷ് തന്നെയാണ്. സീൻ റൊണാൾഡാണ് രണ്ടാം ഭാഗത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണുവും വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വേൽരാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരിയിലെ അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും പ്രേക്ഷകർക്കു മുന്നിലെത്തുന്നുണ്ട്. 2014 ൽ പുറത്തിറക്കിയ ആദ്യ ഭാഗത്തിലും അമലാ പോൾ ആയിരുന്നു നായിക. പഠനം കഴിഞ്ഞ് ജോലിയില്ലാതെ നടക്കേണ്ടി വന്ന രഘുവരൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്. ജൂലൈ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP