Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'വിപ്ലവം ജയിക്കാനുള്ളതാണ്' സിനിമക്ക് സംഘപരിവാർ ഭീഷണി; സിനിമയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത് വിപ്ലവം എന്ന പേരുമാറ്റി ശിവജിയുടെ മക്കൾ എന്നാക്കി; സിനിമയുടെ സംവിധായകന് വധഭീഷണി

'വിപ്ലവം ജയിക്കാനുള്ളതാണ്' സിനിമക്ക് സംഘപരിവാർ ഭീഷണി; സിനിമയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത് വിപ്ലവം എന്ന പേരുമാറ്റി ശിവജിയുടെ മക്കൾ എന്നാക്കി; സിനിമയുടെ സംവിധായകന് വധഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒറ്റ ഷോട്ടിൽ രണ്ട് മണിക്കൂർ സിനിമ ചിത്രീകരിച്ചുകൊണ്ട് റെക്കോർഡ് നേടിയ 'വിപ്ലവം ജയിക്കാനുള്ളതാണ്' സിനിമക്ക് സംഘപരിവാർ ഭീഷണി. സിനിമയുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത് വിപ്ലവം എന്ന പേരുമാറ്റി ശിവജിയുടെ മക്കൾ എന്നൊക്കെയാക്കുകയും ഗ്രൂപ്പിൽ ആർഎസ്എസ് അനുകൂല മെസ്സേജുകൾ അയക്കുകയുമായിരുന്നു.

സഖാവാണെന്നും കമ്മ്യൂണിസ്റ്റ് സിനിമയോട് ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടന്നും പറഞ്ഞ് ഗ്രൂപ്പിൽ കയറിയ ശേഷം മറ്റുള്ളവരെ പുറത്താക്കി കാവിയിൽ ഓം നിറമുള്ള ചിത്രം വാൾപിക്ചറാക്കുകയും ഗ്രൂപ്പ് കീഴടക്കി എന്ന് പറയുകയും ചെയ്തു. സിനിമയുടെ് സംവിധായകൻ നിഷാദ് ഹസ്സനെയുംമറ്റും പേഴ്സണൽ നമ്പറുകളിലേക്ക് വധ ഭീഷണിയും വന്നു.

മുൻപ് പത്മാവത് ഉൾപ്പെടെയുള്ള സിനിമകൾക്ക് ഇത്തരത്തിൽ വിലക്കുകൾ ഉണ്ടായ പശ്ചാത്തലത്തിൽ മലയാള സിനിമയിലേക്കും ഇത്തരം സംഘടനകളുടെ കടന്നുകയറ്റം വന്നിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമയായതിനാലാണ് ഇത്തരം ഒരു സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത് എന്നാണ് സൂചന.

അടുത്തിടെയായി കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ഒട്ടേറെ സിനിമകൾ മലയാളത്തിൽ വന്നതും ഇത്തരം ഒരു അക്രമത്തിന് കാരണമായിരിക്കുന്നത് . ത്രിപുരയിൽ സിപിഎമ്മിന്റെ തോൽവിയിൽ പരക്കെ അക്രമം നടക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെ വിജയവും ഹാക്ക് ചെയ്ത ഗ്രൂപ്പിൽ ആഘോഷിക്കുന്നുണ്ട്.

സിനിമയ്ക്ക് നേരെയുള്ള രാഷ്ട്രീയപരമായുള്ള ആക്രമണം പ്രൊമോഷന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്ന് സംവിധായകൻ നിഷാദ്ഹസ്സൻ പ്രതികരിച്ചു.

സംവിധായകൻ നിഷാദ് ഹസന്റെ പ്രതികരണം

സുഹൃത്തുക്കളെ നമസ്‌കാരം, എന്റെ പേര് നിഷാദ് ഹസൻ എന്നണ്. ഞാനൊരു സിനിമ ചെയ്തു, സിനിമയുടെ പേര് വിപ്ലവം ജയിക്കാനുള്ളതാണ് എന്നാണ്.

ദേ ഇന്നലെ ഒരു 4 മണി മുതൽ പരിചിതമല്ലാത്ത നമ്പറിൽ നിന്ന് കോളുകൾ, കോൾ അറ്റന്റ് ചെയ്താൽ വധഭീഷണി ., എന്താ കാര്യം എന്നൊന്നും പറയുന്നില്ല 'ജയ് ശിവാജി ' എന്നൊക്കെ പറയുന്നത് കേൾക്കാം. ഞാനത് കാര്യമാക്കിയില്ല, ഇടയ്ക്ക് കാശ് കടം വങ്ങിയിട്ട് കൊടുക്കാത്ത സുഹൃത്തുക്കൾ വിളിച്ച് സുഖാന്വേഷണം നടത്തുന്നതായിട്ടെ ഞാനതിനെ കണ്ട്‌ള്ളൂ., കുറച്ച് കഴിഞ്ഞപ്പം സിനിമയുടെ പ്രൊമോഷന് വേണ്ടിതുടങ്ങിയ ഗ്രൂപ്പിൽ ഇവർ കയറി, അഡ്‌മിൻ പാനലിൽ ഉണ്ടായിരുന്ന സുഹൃത്തിനോട് പ്രൊമോഷൻ പൊരിപ്പിച്ച് തരാന്ന് പറഞ്ഞപ്പോൾ നമ്മടെ സുഹൃത്ത് ഡിനു മോഹൻ അവനെ അഡ്‌മിനാക്കി അത് മാത്രേഡിനു വിന് ഓർമ്മയുള്ളൂ... പിന്നെ അഡ്‌മിൻ സെല്ലാം ഗ്രൂപ്പിൽ നിന്ന് പുറത്താക്കപ്പെട്ടു തുടങ്ങി, ഗ്രൂപ്പ് ശിവജിയുടെ ചുണക്കുട്ടികൾ ഏറ്റെടുത്തു എന്നുള്ള സന്ദേശവും, ത്രിപുര പിടിച്ചെടുത്ത സന്തോഷമായിരുന്നു, അവന്മാർക്ക്.

(തെളിവുകൾ സ്‌ക്രീൻ ഷോട്ടായി താഴെ കിടപ്പുണ്ട് ) പുറത്താക്കപ്പെടും മുൻപ് ഞാനവരോട് ചോദിച്ചു, അല്ലയോ ... ശിവാജിയുടെ ചുണ കുട്ടന്മാരെ എന്തിനാണ് ഇത്രയും മ്ലേഛമായ പ്രവർത്തികൾ നിങ്ങൾ ചെയ്യുന്നത്, ഞങ്ങൾ സിനിമാ പെമോഷന് വേണ്ടി തുടങ്ങിയ ഈ ഗ്രൂപ്പിൽ നുഴഞ്ഞ് കഴറി ഞങ്ങളെ തെറിവിളിക്കുന്നത് അങ്ങേയറ്റം പിതൃശൂന്യതയല്ലയോ, പിന്നെ ഇത് സൂപ്പർതാരങ്ങളുടെ ചിത്രമൊന്നുമല്ല, ഒരു കൂട്ടം പുതിയ പിള്ളേരുടെ പടമാണ് എന്നൊക്കെ പറഞ്ഞു നോക്കി,
ദേ കിടക്കണു ' you were removed '?????

എനിക്ക് തോന്നുന്നത് പേരിൽ വിപ്ലവം എന്നുള്ളതാണോ അവരെ ചൊടിപ്പിച്ചത് എന്ന് തോന്നുന്നു. എന്തായാലും സന്തോഷം ഒരു പേരിനെ നിങ്ങൾ ഇത്രയും ഭയപ്പെടുന്നെങ്കിൽ.... അത് ഞങ്ങളുടെ ആവേശമാണ്, ഇനിയും ഗ്രൂപ്പുകൾ ഉണ്ടാവും ശിവജിയുടെ ചുണ കുട്ടന്മാർക്ക് സ്വാഗതം????????????????
ഇതൊക്കെ കഴിഞ്ഞ് നമ്മടെ ഡിനു മോഹൻ പറഞ്ഞ ഡയലോഗാണ് മാസ്സ്!

ഇതുവരെ കാവിയോട് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല.
ഇനി അമ്മച്ചിയാണെ... കെട്ടാൻ പോണ പെണ്ണ് കാവി സാരിയുടുത്തോണ്ട് വന്നാൽ വരെ, ഞാനടിക്കും????????????????

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP