Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാദങ്ങൾക്ക് വിട; തിയേറ്റർ ഉടമകളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് പായുംപുലി ഇന്നെത്തും

വിവാദങ്ങൾക്ക് വിട; തിയേറ്റർ ഉടമകളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് പായുംപുലി ഇന്നെത്തും

വിവാദങ്ങൾക്കൊടുവിൽ പായുംപുലി ഇന്ന് തീയറ്ററുകളിലെത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ചിത്രത്തിലെ നായകനായ വിശാൽ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ്‌ നാട്ടിലെ തിയറ്റർ ഉടമകളുമായുണ്ടായ പ്രശ്‌നങ്ങളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു ചിത്രം. ഇതേതുടർന്ന് റിലീസിങ് നീണ്ടുപോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

പാണ്ഡ്യനാടിനുശേഷം സംവിധായകനായ സുശീന്ദ്രനും വിശാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പായുംപുലി. കാജൽ അഗർവാളാണ് നായിക. വെന്ദർ മൂവിസാണ് ചിത്രത്തിന്റെ നിർമ്മാണം.

നേരത്തെ തമിഴ് ചിത്രമായ ലിംഗയുടെ പ്രദർശനത്തിലൂടെ തിയറ്റേർ ഉടമകൾക്കുണ്ടായ നഷ്ടം പരിഹരിച്ചില്ലേൽ പായുംപുലി പ്രദർശിപ്പിക്കില്ലെന്നാണ് തിയറ്റെർ ഓണേഴ്‌സ് അസോസിയേഷൻ
അറിയിച്ചിരുന്നത്. തമിഴ്‌നാട്ടിലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പ്രശ്‌നത്തിൽ ഇടപെട്ടതിനെ തുടർന്നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP