Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജുറാസിക് പാർക്ക് നാലാംഭാഗത്തിൽ ഇർഫാൻ ഖാന്റെ ഫസ്റ്റ്‌ലുക്ക് വീഡിയോ പുറത്ത്; ഇർഫാൻ എത്തുന്നത് പാർക്കിന്റെ ഉടമയുടെ വേഷത്തിൽ

ജുറാസിക് പാർക്ക് നാലാംഭാഗത്തിൽ ഇർഫാൻ ഖാന്റെ ഫസ്റ്റ്‌ലുക്ക് വീഡിയോ പുറത്ത്; ഇർഫാൻ എത്തുന്നത് പാർക്കിന്റെ ഉടമയുടെ വേഷത്തിൽ

മുംബൈ: ബോളിവുഡിലെ മൂന്ന് സൂപ്പറുകളായ ഖാന്മാർക്ക് മേലെയാണ് അഭിനയം കൊണ്ട് ഇർഫാൻ ഖാന്റെ സ്ഥാനം. ഹോൡവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനായ നടനാണ് ഇന്ന് ഇർഫാൻ ഖാൻ. 'ലൈഫ് ഓഫ് പൈ'യിലെ ഇർഫാന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്റ്റീവൻ സ്പിൽബെർഗ് സംവിധാനം ചെയ്യുന്ന ജുറാസിക് പാർക്ക് എന്ന ചിത്രത്തിലും നിർണ്ണായക വേഷത്തിൽ ഇർഫാൻ എത്തുകയാണ്.

ലോകത്തെമ്പാടുമുള്ളവരെ ഒരുപോലെ ത്രസിപ്പിച്ച ജുറാസിക് പരമ്പരയിലെ നാലാം ഭാഗമായ 'ജുറാസിക് വേൾഡി'ൽ ബോളിവുഡ് താരം എത്തുന്നത്. ജുറാസിക് പാർക്ക് ഉടമയായ മസ്രാനി എന്ന കഥാപാത്രമായാണ് ഇർഫാൻ അവതരിപ്പിക്കുന്നത്. സിനിമയിൽ ഇർഫാന്റെ ഫസ്റ്റ്‌ലുക്ക് വീഡിയോയും പുറത്തുവന്നു. മികച്ച ഭാവാഭിനയമാണ് ഇർഫാൻ ചിത്രത്തിൽ കാഴ്‌ച്ചവെക്കുന്നത്.

വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് സംവിധാനത്തിൽ 1993ലാണ് ജുറാസിക് പാർക്ക് പുറത്തിറങ്ങുന്നത്. 1997ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗവും സ്പിൽബെർഗ് തന്നെയായിരുന്നു സംവിധാനം ചെയ്തത്. എന്നാൽ മൂന്നാം ഭാഗം ജോൺ ജോൺസ്റ്റണിന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. രണ്ടു പതിറ്റാണ്ടിനു ശേഷം ചിത്രത്തിന്റെ നാലാം ഭാഗത്തിൽ എത്തുമ്പോൾ സഹനിർമ്മാതാവിന്റെ വേഷത്തിൽ സ്പിൽബെർഗുമുണ്ട്. ഈ വർഷം തന്നെയാണ് ചിത്രത്തിന്റെ റിലീസ്.

3ഡിയിലാകും ചിത്രം പുറത്തിറങ്ങുക. ക്രിസ് പാറ്റ്, െ്രെബസ് ഡല്ലാസ് ഹോവാർഡ്, വിൻസെന്റ് ഡിഒനാഫ്രിയോ, നിക്ക് റോബിൻസൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP