Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൈറ്റ് ബോയ്‌സ് വിവാദത്തിലേക്ക്; ടി പിയുടെ മകൻ പ്രതികാരം ചെയ്യുന്നതായി സിനിമയിൽ; ടിപി വധവുമായുള്ള സാദൃശ്യം യാദൃശ്ചികമെന്ന് സംവിധായകൻ

വൈറ്റ് ബോയ്‌സ് വിവാദത്തിലേക്ക്; ടി പിയുടെ മകൻ പ്രതികാരം ചെയ്യുന്നതായി സിനിമയിൽ; ടിപി വധവുമായുള്ള സാദൃശ്യം യാദൃശ്ചികമെന്ന് സംവിധായകൻ

കേരളത്തെ ഞടുക്കിയ ടി പി ചന്ദ്രശേഖരൻ വധത്തോട് സമാനതയുള്ള രംഗങ്ങളുമായി പ്രദർശനത്തിനെത്തിയ വൈറ്റ് ബോയ്‌സ് പുതിയ വിവാദത്തിലേക്ക്. ചന്ദ്രശേഖരൻ വധത്തോട് സമാനതയുള്ള രംഗങ്ങൾ സിനിമയിലുണ്ടെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പിതാവ് അനേകം വെട്ടേറ്റ് കൊല്ലപ്പെടുകയും തുടർന്ന് രക്തസാക്ഷിയുടെ മകൻ പകരം വീട്ടുന്നതുമാണ് ചിത്രം.

ശ്രീ അയ്യപ്പൻ ഫെയിം കൗശിക് ബാബുവും വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മേലില രാജശേഖരന്റെ സംവിധാനത്തിലാണ് തീയറ്ററിൽ എത്തിയത്. ഒളിഞ്ഞും തെളിഞ്ഞും മാർക്‌സിസ്റ്റ് പാർട്ടിക്കെതിരെ സിനിമയിൽ വിമർശനമുണ്ടെന്ന് ആക്ഷേപമുണ്ട്.എന്നാൽ ടി.പി വധക്കേസല്ല തന്റെ സിനിമയെന്നും സാദൃശ്യങ്ങൾ യാദൃശ്ചികം ആണെന്നും മേലില രാജശേഖരൻ പറഞ്ഞു.

കലഞ്ഞൂർ ശശികുമാർ നിർമ്മിച്ചിട്ടുള്ള ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഏലിയാസ് കതവനും നന്ദനും ചേർന്നാണ്. അഞ്ജലി അനീഷ്, ലിജു കൃഷ്ണ, ഗൗരവ് മേനോൻ, ജോയ് മാത്യ, ശോഭാ മോഹൻ തുടങ്ങിയവരാണ് പ്രമുഖ അഭിനേതാക്കൾ.തെലുങ്കിൽ മൂന്നു സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായകനായി തിളങ്ങിയ കൗശിക്, വൈറ്റ് ബോയ്‌സ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള അവകാശവും സ്വന്തമാക്കിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP