Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാമുകിക്ക് പിറകെ ചുറ്റിത്തിരിയുന്ന ചുള്ളൻ പയ്യനായി മമ്മൂട്ടി; വൈറ്റിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം വൈറലാകുന്നു

കാമുകിക്ക് പിറകെ ചുറ്റിത്തിരിയുന്ന ചുള്ളൻ പയ്യനായി മമ്മൂട്ടി; വൈറ്റിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം വൈറലാകുന്നു

പൂർണമായും ലണ്ടനിൽ ചിത്രീകരിക്കുന്ന മമ്മൂട്ടി ചിത്രം വൈറ്റ് ആദ്യം മുതൽ ശ്രദ്ധ നേടുന്ന ചിത്രമാണ്. റൊമാന്റിക നായകനായി മമ്മൂട്ടിയെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോയും ഇപ്പോൾ വൈറലായിരിക്കുകയാണ്.

ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയുടെ പുറകിൽ നിൽക്കുന്ന ചുള്ളൻ പയ്യന്റെ ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിലുള്ളത്. ഉദയ് അനന്തൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. പ്രകാശ് റോയി എന്ന ബാങ്കറായാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഭാര്യ മരണപ്പെട്ടതോടെ പ്രകാശ് റോയ് യുടെ ജീവിതത്തിലേക്ക് ഒരു യുവതി കടന്ന് വരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് വൈറ്റ് എന്ന ചിത്രത്തിലൂടെ പറയുന്നത്.

പ്രണയകാലം,കേരളാ കഫേയിലെ മൃത്യുഞ്ജയം എന്നിവ ഒരുക്കിയ ഉദയ് അനന്തൻ പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന സിനിമയിൽ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു. ഉദയ് അനന്തൻ,നന്ദിനി വൽസൻ, പ്രവീൺ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് വെറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിപിൻ ചന്ദ്രന്റേതാണ് സംഭാഷണം.

ലണ്ടനും, യൂറോപ്യൻ രാജ്യങ്ങളുമാകും ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു. ഗണേശ് മേനോൻ ആണ് ഛായാഗ്രഹണം.ഇറോസ് ഇന്റർനാഷ്ണലാണ് ചിത്രം നിർമ്മിക്കുന്നത്. ഷൂട്ടിങ് ഇപ്പോൾ ലണ്ടനിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫോട്ടോ ഹുമ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP