Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനയിലും റെക്കോഡിട്ട് പികെയുടെ ജൈത്രയാത്ര; രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബിൽ

ചൈനയിലും റെക്കോഡിട്ട് പികെയുടെ ജൈത്രയാത്ര; രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബിൽ

ന്ത്യയിൽ തരംഗം സൃഷ്ടിച്ച ആമിർ ഖാന്റെ പികെ ചൈനയിലും തരംഗമാകുന്നു.കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിൽ റിലീസ് ചെയ്ത ആമിർഖാൻ ചിത്രമായ പികെ വിദേശ ബോക്‌സ് ഓഫീസിലും റെക്കോർഡ് നേട്ടവുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബിലെത്തി. ചിത്രം ഇതുവരെ 28.1 മില്ല്യൺ ഡോളർ (178. 34 കോടി രൂപ) നേടിയിട്ടുണ്ട്. വിദേശ ബോക്‌സ് ഓഫീസിൽ കൂടുതൽ പണം നേടിയ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് പികെ.

ചൈനീസ് ഭാഷയിൽ മൊഴി മാറ്റിയ ചിത്രം ചൈനയിലെ 4,600 തിയേറ്ററുകളിലാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ഏതെങ്കിലുമൊരു വിദേശരാജ്യത്ത് ഒരു ഇന്ത്യൻ ഫിലിം ഇത്രയധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ഇതാദ്യമായാണ്.ചിത്രത്തിന്റെ പ്രൊമോഷനായി ആമിർ ഖാനും രാജ്കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയും കഴിഞ്ഞയാഴ്ച ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു. ആദ്യം ഷാങ്ഹായിയിലും പിന്നീട് ബീജിംഗിലും ചിത്രം ആദ്യമായി പ്രദർശിപ്പിച്ചു. ഇതിനു മുമ്പ് മിസ്റ്റർ പെർഫക്ഷനിസ്റ്റിന്റെ തന്നെ ത്രീ ഇഡിയറ്റ്‌സും ചൈനയിൽ വൻ കളക്ഷൻ നേടിയിരുന്നു.

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത പികെയിൽ ആമിറിനൊപ്പം അനുഷ്‌ക ശർമ്മയും ശുശാന്ത് സിങ് രജ്പുത്തുമായിരുന്നു മുഖ്യവേഷങ്ങളിൽ. പോയവർഷം ബോളിവുഡിലെ ഏറ്റവും മികച്ച വിജയമായിരുന്നു ചിത്രം. ആൾദൈവങ്ങൾക്കും വിശ്വാസ വ്യാപാരങ്ങൾക്കു മെതിരെ നിലപാട് സ്വീകരിച്ച സിനിമയ്‌ക്കെതിരെ മതരാഷ്ട്രീയ സംഘടനകൾ എതിർപ്പുയർത്തിയിരുന്നു.

ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിലും തരംഗമുയർത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 19ന് റിലീസ് ചെയ്ത ചിത്രം ലോകവ്യാപകമായി 615 കോടി കളക്ഷൻ നേടി. 540 കോടി കളക്ഷൻ നേടിയ ആമിർ ഖാന്റെ തന്നെ ത്രി ഇഡിയ്റ്റ്‌സിന്റെ റെക്കോർഡ് പികെ തിരുത്തുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP