Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജിത്തിന്റെ 55ാം ചിത്രത്തിന്റെ പേര് മാറ്റി; 'തല 55' ഇനി 'എന്നൈ അറിന്താൽ'

അജിത്തിന്റെ 55ാം ചിത്രത്തിന്റെ പേര് മാറ്റി; 'തല 55' ഇനി 'എന്നൈ അറിന്താൽ'

നീ താനെ എൻ പൊൻവസന്തം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഗൗതം മേനോൻ തമിഴിൽ ഒരുക്കുന്ന അജിത് ചിത്രത്തിന്റെ പേര് മാറ്റി. അതിന്റെ 55ാം സിനിമയായിരുന്ന ചിത്രത്തിന് തല 55 എന്നായിരുന്നു പേരിട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇപ്പോൾ എന്നൈ അറിന്താൽ എന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയിരിക്കുന്നത്.

പടത്തിന്റെ ആദ്യ പോസ്റ്റർ ഇന്നലെ പുറത്തിറക്കി. തല കറുപ്പിച്ച് കൂളിങ് ഗ്ലാസണിഞ്ഞ അജിത്ത് വേറിട്ടൊരു ഭാവത്തോടെ പോസ്റ്ററിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എ എം രത്‌നമാണ് ഈ ആക്ഷൻ ത്രില്ലറിന്റെ നിർമ്മാതാവ്. അനുഷ്‌ക ഷെട്ടി, തൃഷ, പാർവതി നായർ എന്നിവരും വേഷമിടുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം. ഗൗതം മേനോൻ സംവിധാനം ചെയത വാരണം ആയിരം, വിണ്ണൈതാണ്ടി വരുവായ എന്നീ ചിത്രങ്ങളിലുമൊക്കെ സംഗീതം നൽകിയത് ഹാരിസാണ്. ഈ പാട്ടുകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. മികച്ച പാട്ടുകൾ എന്നൈ അറിന്താലിലും ഉണ്ടാകുമെന്ന് തന്നെയാണ് പ്രേക്ഷരുടെ പ്രതീക്ഷ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP