Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചലച്ചിത്രോത്സവ വേദിയിലെ 'ക്ലാഷ്' വെറുതെയായില്ല; സുവർണ ചകോരം സ്വന്തമാക്കി ഈജിപ്ത് ചിത്രം; മികച്ച നവാഗത സംവിധായികയ്ക്കും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി 'മാൻഹോൾ': രാജ്യാന്തര ചലച്ചിത്രോത്സവത്തിനു കൊടിയിറങ്ങി

ചലച്ചിത്രോത്സവ വേദിയിലെ 'ക്ലാഷ്' വെറുതെയായില്ല; സുവർണ ചകോരം സ്വന്തമാക്കി ഈജിപ്ത് ചിത്രം; മികച്ച നവാഗത സംവിധായികയ്ക്കും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി 'മാൻഹോൾ': രാജ്യാന്തര ചലച്ചിത്രോത്സവത്തിനു കൊടിയിറങ്ങി

തിരുവനന്തപുരം: ഈജിപ്തിലെ ആഭ്യന്തര കലാപത്തിന്റെ കഥപറഞ്ഞ 'ക്ലാഷ്' രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേഷകർ നെഞ്ചോടു ചേർത്തുപിടിച്ച ചിത്രമായി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പരമോന്നത പുരസ്‌കാരമായ രജതചകോരം ക്ലാഷ് സ്വന്തമാക്കി. മുഹമ്മദ് ദിയാബ് ആണ് സംവിധായകൻ. ഡെലിഗേറ്റുകളുടെ ആവശ്യപ്രകാരം ചലച്ചിത്രമേളയിൽ അഞ്ചുവട്ടം പ്രദർശിപ്പിക്കപ്പെട്ട ചിത്രമാണ് ക്ലാഷ്. അവാർഡ് വിതരണത്തിനുശേഷം ഒരിക്കൽക്കൂടി കാണിക്കുന്നതോടെ മൊത്തം ആറു വട്ടമാണ് ക്ലാഷ് പ്രേഷകർക്കു മുന്നിലെത്തിയത്.

റിസർവേഷൻ സംവിധാനത്തിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ക്ലാഷ് ചിത്രത്തിന്റെ പ്രദർശനനുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം മാദ്ധ്യമശ്രദ്ധയാകർഷിച്ചിരുന്നു. അനധികൃതമായി റിസർവേഷൻ പാസുകൾ അനുവദിച്ച് ഡെലിഗേറ്റുകൾക്ക് സിനിമ കാണുന്നതിനുള്ള അവസരം നിഷേധിച്ചുവെന്നായിരുന്നു ആരോപണം. മേളയിൽ പോലപീസ് ആദ്യമായി ഇടപെട്ടതും ഇതോടനുബന്ധിച്ചുള്ള സംഘർഷത്തിലായിരുന്നു.

നിശാഗന്ധിയിൽ നടന്ന വർണാഭമായ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് 21-ാമതു രാജ്യാന്തര ചലച്ചിത്രമേളയുടെ പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ജൂറി ചെയർമാൻ മിഷേൽ ഖലീഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയർ ഒബ്‌സ്‌ക്യൂർ എന്ന ചിത്രത്തിലൂടെ യെസിം ഉസ്താഗ്ലു സ്വന്തമാക്കി. നാലു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായിക്കുള്ള രജതചകോരം 'മാൻഹോൾ' സംവിധാനം ചെയ്ത വിധു വിൻസെന്റിന് സമ്മാനിച്ചു. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക.

ഡെലിഗേറ്റുകളുടെ വോട്ടിങ്ങിൽ മുന്നിലെത്തി പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിനുള്ള പുരസ്‌കാര(രണ്ടു ലക്ഷം രൂപ)വും ക്ലാഷ് നേടി. രാജ്യാന്തര ചലച്ചിത്ര നിരൂപക ഫെഡറേഷൻ (ഫിപ്രസി) തിരഞ്ഞെടുത്ത മികച്ച മൽസരവിഭാഗ ചിത്രം ജാക്ക് സാഗ സംവിധാനം ചെയ്ത 'വെയർ ഹൗസ്ഡി'നാണ്. മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിധു വിൻസെന്റ് വിധാനം ചെയ്ത മാൻഹോൾ നേടി.

ഏഷ്യൻ ചലച്ചിത്രങ്ങളുടെ പ്രോൽസാഹനത്തിന് നെറ്റ്‌വർക്ക് ഫോർ ദ് പ്രമോഷൻ ഓഫ് ഏഷ്യൻ ഫിലിം സെന്റർ(നെറ്റ്പാക്) ഏർപ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്‌കാരം മുസ്തഫ കാര സംവിധാനം ചെയ്ത കോൾഡ് ഓഫ് കലന്തർ കരസ്ഥമാക്കി. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാട'ത്തിനാണ്.

മേളയിൽ മികച്ച പ്രദർശന സൗകര്യമൊരുക്കിയതിന്റെ എസ്തറ്റിക് അവാർഡ് കൈരളി കെഎസ്എഫ്ഡിസി തിയറ്റർ നേടി. മികച്ച സാങ്കേതിക സൗകര്യത്തിന് തിയറ്ററുകൾക്ക് ഏർപ്പെടുത്തിയ ടെക്‌നിക്കൽ അവാർഡ് ശ്രീപത്മനാഭ തിയറ്ററിനു ലഭിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP