Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് പെൺകുട്ടികളും യുവാക്കളും സംസാരിച്ചു നിന്നു; സഹിക്കാനാവാതെ സദാചാര ഗുണ്ടകൾ ആക്രമിച്ചു; എല്ലാം വെറുതെ കണ്ടു നിന്ന് ജനക്കൂട്ടവും; ഓടിയെത്തിയ പൊലീസ് അമളി തിരിച്ചറിഞ്ഞ് താക്കീതിൽ നടപടിയൊതുക്കി; ചലച്ചിത്രോൽസവത്തിനിടെ ഷോർട്ട് ഫിലിം ഷൂട്ടിങുമായി വാട്‌സ് ആപ്പ് കൂട്ടായ്മ

രണ്ട് പെൺകുട്ടികളും യുവാക്കളും സംസാരിച്ചു നിന്നു; സഹിക്കാനാവാതെ സദാചാര ഗുണ്ടകൾ ആക്രമിച്ചു; എല്ലാം വെറുതെ കണ്ടു നിന്ന് ജനക്കൂട്ടവും; ഓടിയെത്തിയ പൊലീസ് അമളി തിരിച്ചറിഞ്ഞ് താക്കീതിൽ നടപടിയൊതുക്കി; ചലച്ചിത്രോൽസവത്തിനിടെ ഷോർട്ട് ഫിലിം ഷൂട്ടിങുമായി വാട്‌സ് ആപ്പ് കൂട്ടായ്മ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോർ ഹാളിൽ അരങ്ങേറിയ വിർച്വൽ സദാചാര പൊലീസിങ്ങിൽ അമ്പരന്ന് കാണികളും പൊലീസും. ഷോട്ട് ഫിലിം നിർമ്മാണത്തിന്റെ ഭാഗമായിരുന്നു ഇത്. വാട്‌സ്ആപ്പ് വഴി പരിചയപ്പെട്ടവരുടെ കൂട്ടായ്മയാണ് ഷോട്ട്ഫിലിം ചിത്രീകരിച്ചത്.

ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിന് സമീപം നാലരയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ട് പെൺകുട്ടികളും ഒരു യുവാവും സംസാരിച്ചു നിൽക്കുമ്പോൾ ഒരു സംഘമാളുകൾ ഇടപെടുന്നതും തുടർന്നുണ്ടാകുന്ന സംഘർഷവുമായിരുന്നു ചിത്രീകരിച്ചത്. എന്നാൽ യാഥാർത്ഥ്യത്തെ വെല്ലുന്ന ഒറിജിനാലിറ്റിയോടെ ചിത്രീകരണം അരങ്ങേറിയതോടെ വൻജനക്കൂട്ടമായി. പൊലീസും എത്തി.

എന്നാൽ, പിന്നീടാണ് സംഭവം വിർച്വലായിരുന്നെന്ന് മനസിലായത്. ഇതോടെ പൊലീസ് ഇവരെ താക്കീതു ചെയ്ത് പിൻവാങ്ങി. പത്തനംതിട്ട സ്വദേശിയായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷോർട്ട് ഫിലിം ചിത്രീകരിച്ചത്. തങ്ങൾക്ക് തിരുവനന്തപുരത്ത് വെച്ച് പൊലീസിന്റെ സദാചാര പൊലീസിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇതേ തീമിൽ ഷോട്ട് ഫിലിം എടുക്കാൻ തീരുമാനിച്ചതെന്നും ജിഷ്ണു പറയുന്നു.

മൊബൈൽ ഫോണിൽ ഒരു ലൈവ് പോലെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു പെൺകുട്ടികളെ ആക്രമിക്കുന്നത് കണ്ടിട്ടും, ചിത്രീകരണമാണെന്നറിയാതെ അവിടെ കൂടിയ ജനക്കൂട്ടം അതിനെതിരെ ഒരു വാക്കുപോലും പറയാതെ കണ്ടുനിൽക്കുകയായിരുന്നു. അതുതന്നെയാണ് എപ്പോഴും സംഭവിക്കുന്നത്. അത് യഥാർത്ഥമായിത്തന്നെ ചിത്രീകരിക്കാൻ സാധിച്ചെന്നും ജിഷ്ണു പറഞ്ഞു. തൃശൂർ കേന്ദ്രമാക്കി തെരുവുനാടകവും ഇവർ ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP