Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാഴ്‌ച്ചയുടെ സിനിമാപൂരത്തിന് കൊടിയിറങ്ങി; 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫലസ്തീൻ ചിത്രം 'വാജിബി'ന് സുവർണ ചകോരം; ന്യൂട്ടന് ഫിപ്രസി പുരസ്‌കാരം; മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സഞ്ജു സുരേന്ദ്രന്; നെറ്റ്പാക് പുരസ്‌കാരം നേടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

കാഴ്‌ച്ചയുടെ സിനിമാപൂരത്തിന് കൊടിയിറങ്ങി; 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫലസ്തീൻ ചിത്രം 'വാജിബി'ന് സുവർണ ചകോരം; ന്യൂട്ടന് ഫിപ്രസി പുരസ്‌കാരം; മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സഞ്ജു സുരേന്ദ്രന്; നെറ്റ്പാക് പുരസ്‌കാരം നേടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതാഴുന്നു. സമാനപച്ചടങ്ങ് നിശാഗന്ധിയിൽ ആരംഭിച്ചു. മന്ത്രി എ.കെ. ബാലനാണ് അധ്യക്ഷൻ. ധനമന്ത്രി ഡോ. തോമസ് ഐസക് സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത്.

മേളയിൽ സുവർണ്ണ ചകോരം ആൻ മേരി ജസീർ സംവിധാനം ചെയ്ത ഫലസ്തീൻ ചിത്രമായ വാജിബ് സ്വന്തമാക്കി.മികച്ച സംവിധായകനുള്ള രജതചകോരം 'മലില ദ ഫെയർവെൽ ഫ്‌ളവർ' എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന കരസ്ഥമാക്കി. ജോണി ഹന്റെിക്‌സ് സംവിധാനം ചെയ്ത കൊളംബിയൻ ചിത്രം 'കാൻഡലേറിയ' ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഏദനാണ്. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരവും സഞ്ജു സുരേന്ദ്രൻ സ്വന്തമാക്കി. മികച്ച ഇന്ത്യൻ സിനിമക്കുള്ള ഫിപ്രസി പുരസ്‌കാരം ന്യൂട്ടനാണ് നേടിയത്. അമിത് മർസൂർക്കർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ആയിരുന്നു.

മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലില ദ ഫെയർവെൽ ഫ്‌ളവർ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അർഹയായി. ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത കൊളംബിയൻ ചിത്രം കാൻഡലേറിയ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.നെറ്റ് പാക്ക് ജൂറി തെരഞ്ഞെടുത്ത മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും സ്വന്തമാക്കി.

വിഖ്യാത സംവിധായകൻ അലക്‌സാണ്ടർ സൊക്കൂറോവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.
മേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190 ൽ പരം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മതസ്ര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങളുൾപ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു. മത്സരചിത്രങ്ങളിൽ കാൻഡലേറിയ, ഗ്രെയ്ൻ, പൊമഗ്രനെറ്റ് ഓർച്ചാഡ്, ഇന്ത്യൻ ചിത്രമായ ന്യൂട്ടൻ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു.

മേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം അൾജീരിയൻ സംവിധായിക റെയ്ഹാനിയുടെ ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് എന്ന ചിത്രത്തിന് ലഭിച്ചു.ആഭ്യന്തര സംഘർഷങ്ങളിൽ സ്ത്രീ ശരീരങ്ങൾ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് തീവ്രതയോടെ ആവിഷ്‌കരിച്ചതായിരുന്നു ഈ ചിത്രം. ലോകമെമ്ബാടുമുള്ള സ്ത്രീ ജീവിതങ്ങൾക്ക് ഈ അംഗീകാരം സമർപ്പിക്കുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംവിധായിക റെയ്ഹാന പറഞ്ഞു.

 

സമാപന ചടങ്ങ് മറുനാടനിൽ  കാണാം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP