Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചലച്ചിത്ര മേളയിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിൽക്കാത്ത ഏഴു പേരെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു; നടപടി രാവിലെ 'ക്ലാഷ്' ഉണ്ടാക്കിയ 'ക്ലാഷ്' സിനിമ നിശാഗന്ധി ഓപ്പൺ തിയറ്ററിൽ വീണ്ടും പ്രദർശിപ്പിച്ചപ്പോൾ

ചലച്ചിത്ര മേളയിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിൽക്കാത്ത ഏഴു പേരെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു; നടപടി രാവിലെ 'ക്ലാഷ്' ഉണ്ടാക്കിയ 'ക്ലാഷ്' സിനിമ നിശാഗന്ധി ഓപ്പൺ തിയറ്ററിൽ വീണ്ടും പ്രദർശിപ്പിച്ചപ്പോൾ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമാ പ്രദർശനത്തിനു മുമ്പു ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്തതിന് ഏഴു പേർ കസ്റ്റഡിയിൽ. ഇവരെ പിന്നീടു താക്കീതു നൽകി വിട്ടയച്ചു.

നിശാഗന്ധി ഓപ്പൺ തിയറ്ററിൽ ക്ലാഷ് എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് പൊലീസ് നടപടി. ഡിജിപിയുടെ നിർദേശ പ്രകാരമാണ് പൊലീസ് നടപടി. മ്യൂസിയം പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ഇവരെ താക്കീത് നൽകി വിട്ടയച്ചു.

ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ ഏഴ് പേർ എഴുന്നേൽക്കാൻ തയ്യാറായില്ല. തൊട്ടടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും എഴുന്നേൽക്കാൻ തയ്യാറായില്ല. തുടർന്ന് കമലും സിബി മലയിലും പ്രേക്ഷകരോട് സംസാരിച്ചു. തുടർന്നും ഇവർ എഴുന്നേറ്റ് നിൽക്കാത്തതിനാലാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറഞ്ഞു.

സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം കേൾപ്പിക്കണമെന്നും ദേശീയ പതാക പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിദേശ കാണികൾ ഉൾപ്പെടെ പങ്കെടുക്കുന്ന രാജ്യാന്തര ചലച്ചിത്രമേള ആയതിനാലും ഒരേ പ്രേക്ഷകർക്ക് മുന്നിൽ ദിവസേന നാലിൽ കൂടുതൽ തവണ ദേശീയ ഗാനം കേൾപ്പിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിൽ ഇളവ് വേണമെന്ന സർക്കാർ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. വിദേശ പ്രേക്ഷകരാണെങ്കിലും ദേശീയ ഗാനത്തിന് മുന്നിൽ എഴുന്നേൽക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP