Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി സംവിധായക വിധു വിൻസെന്റിന്റെ മാൻഹോൾ അഴുക്കിൽപൊതിഞ്ഞ ജീവിതങ്ങളുടെ നേർക്കാഴ്ചയായി ; ചക്ലിയരുടെ കഥ പറഞ്ഞ ചിത്രം പ്രേഷകർ സ്വീകരിച്ചത് ഹർഷാരവത്തോടെ

മലയാളി സംവിധായക വിധു വിൻസെന്റിന്റെ മാൻഹോൾ അഴുക്കിൽപൊതിഞ്ഞ ജീവിതങ്ങളുടെ നേർക്കാഴ്ചയായി ; ചക്ലിയരുടെ കഥ പറഞ്ഞ ചിത്രം പ്രേഷകർ സ്വീകരിച്ചത് ഹർഷാരവത്തോടെ

തിരുവനന്തപുരം: മരണങ്ങൾ നടക്കുമ്പോൾ മാത്രം മലയാളിയുടെ ചർച്ചകളിൽ ഇടംപിടിക്കുന്ന ഒരുകൂട്ടം ആളുകളുടെ ജീവത്തിന്റെ നേർക്കാഴ്ചയാണ് മാൻഹോൾ. അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന സമൂഹത്തിന്റെ ദുരിതം നിറഞ്ഞ ജീവിതം ഈ ചിത്രത്തിലൂടെ പ്രേഷകർക്കു മുന്നിലെത്തിച്ചത് പ്രമുഖ മാദ്ധ്യമപ്രവർത്തക വിധു വിൻസെന്റ് ആണ്.

മത്സര വിഭാഗത്തിലാണ് മലയാളി സംവിധായകയായ വിധു വിൻസന്റിന്റെ മാൻഹോൾ പ്രദർശിപ്പിച്ചത്. ടാഗോർ തീയറ്ററിൽ നിറഞ്ഞുകവിഞ്ഞ ആയിരങ്ങൾ ഹർഷാരവത്തോടെയാണ് സിനിമ സ്വീകരിച്ചത്.

കേരളത്തിലെ ഒരു കാലത്തെ പതിവു കാഴ്ചയായിരുന്നു കുഴിക്കക്കൂസുകൾ. ഇത് വൃത്തിയാക്കാൻ വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തിച്ചതാണ് ചക്ലിയരെ. ചിലർ അവരെ തോട്ടികൾ എന്നു പേരിട്ടു വിളിച്ചു. രാത്രിയിലും മറ്റും അവർ നമ്മുടെ കക്കൂസുകൾ വൃത്തിയാക്കി ജീവിച്ചു.

മാൻഹോളിലെ മരണങ്ങൾ ചക്ലിയ സമുദായത്തിൽ പതിവാണ്. മരണങ്ങൾ നടക്കുമ്പോൾ മാത്രം നമ്മുടെ പൊതുധാരയിൽ അഴുക്കുചാലുകളും അവ വൃത്തിയാക്കുന്ന ആളുകളും ഇടംപിടിക്കുന്നത്. 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ മാദ്ധ്യമപ്രവർത്തകയാണ് വിധു വിൻസന്റ്. ആ ചെറിയ ഡോക്യൂമെന്ററി ചലച്ചിത്രം ആക്കിയതാണ് മാൻഹോൾ.

കറുത്ത മുത്ത് എന്ന സീരിയലിലൂടെ പ്രശസ്തയായ റെൻസിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രമുഖ മാദ്ധ്യമപ്രവർത്തകൻ സി ഗൗരീദാസൻ നായർ, രവി, ശൈലജ, മുൻഷി ബൈജു തുടങ്ങിയവരും വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു. എംപി. വിൻസെന്റ് നിർമ്മിച്ച ചിത്രത്തിനായി തിരക്കഥ തയാറാക്കിയത് ഉമേഷ് ഓമനക്കുട്ടനാണ്. ക്യാമറ സജി നായർ. എഡിറ്റിങ് അപ്പു ഭട്ടതിരി. കലാസംവിധാനം അജിത് പ്ലാക്കാടൻ.

പാർശ്വവത്കരിക്കപ്പെട്ടവരുടെ കഥ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് തിരക്കഥാകൃത്ത് ഉമേഷ് പറഞ്ഞു. മാൻഹോളിന്റെ അടുത്ത പ്രദർശനം ബർലിൻ മേളയിലാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP