Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിലെ ഞരമ്പുരോഗികളുടെ വാക്കുകേട്ട് ആരും തീയേറ്ററിൽ പോകാതിരിക്കരുത്; രഞ്ജിനിക്കും രഞ്ജിത്തിനും പിന്നാലെ പൊട്ടിത്തെറിച്ച് ബാബുരാജും

ഫേസ്‌ബുക്കിലെ ഞരമ്പുരോഗികളുടെ വാക്കുകേട്ട് ആരും തീയേറ്ററിൽ പോകാതിരിക്കരുത്; രഞ്ജിനിക്കും രഞ്ജിത്തിനും പിന്നാലെ പൊട്ടിത്തെറിച്ച് ബാബുരാജും

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ കള്ളുഷാപ്പിന്റെ സെറ്റിലിരുന്ന് മദ്യനിരോധനത്തിനെതിരെ ഘോരഘോരം വാദിച്ച് കേരളത്തിലെ മദ്യപരുടെ സ്വന്തം ശബ്ദമായ നടൻ ബാബുരാജ് ഫേസ്‌ബുക്ക് ഞരമ്പുരോഗികൾക്കെതിരെയും രംഗത്ത്. ഫേസ്‌ബുക്കിലെ ഞരമ്പുരോഗികളുടെ കമന്റുകൾ കണ്ട് ആരും തീയേറ്ററിൽ പോകാതിരിക്കരുതെന്നാണ് നടൻ ബാബുരാജിന്റെ അഭ്യർത്ഥന. ഓണക്കാലത്തെ ചിത്രങ്ങളെല്ലാം കാണണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക് ദുരുപയോഗം അതിരുകടന്ന സാഹചര്യത്തിൽ ദുഷിച്ച കമന്റുകൾ എഴുതുന്നവരെ മനോരോഗികളായി ചിത്രീകരിച്ച് അവതാരക രഞ്ജിനി ഹരിദാസ് ഈയടുത്ത് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ, കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ സോഷ്യൽ മീഡിയയിലെ രചനകളെ കക്കൂസ് സാഹിത്യമെന്ന് വിമർശിച്ച് സംവിധായകൻ രഞ്ജിത്തും രംഗത്തെത്തി. ഇരുവരുടെയും സോഷ്യൽ മീഡിയ വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ തന്നെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണ്, പുതിയ വിവാദത്തിലും നടൻ ബാബുരാജ് കയറി ഇടപെട്ടിരിക്കുന്നത്.

ഒരു ചാനലിൽ ഓണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ബാബുരാജ് ഇത്തരത്തിൽ പ്രതികരിച്ചത്. ഓണത്തിന് ശേഷം ബാറുകൾ അടക്കുമെന്ന ദുഃഖത്തിൽ ആരും ഓണം ആഘോഷിക്കാതിരിക്കരുതെന്ന് അദ്ദേഹം പറയുന്നു. എല്ലാവരും സന്തോഷത്തോടെ ഓണം ആഘോഷിക്കണം.

നന്നായി മദ്യപിച്ചിരുന്നവർ പോലും ഇപ്പോൾ മദ്യനിരോധനത്തിന്റെ ആളുകളായെന്നായിരുന്നു ബാബുരാജിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP