Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഭാപ്രകാശത്തോടെ ഉദിച്ചുയർന്നിട്ടും തിളങ്ങാതെ പോയ താരസുന്ദരികളുടെ കഥ; ഇവരുടെ സ്ഥാനം ഇന്നെവിടെയാണ്..?

പ്രതിഭാപ്രകാശത്തോടെ ഉദിച്ചുയർന്നിട്ടും തിളങ്ങാതെ പോയ താരസുന്ദരികളുടെ കഥ; ഇവരുടെ സ്ഥാനം ഇന്നെവിടെയാണ്..?

പ്രശസ്തിയുടെ മാരിവിൽ വിരിയിക്കുന്ന ചലച്ചിത്രനഭസ്സിൽ പ്രതിഭാസ്പർശത്തോടെ ഉദിച്ചുയർന്നിട്ടും തിളങ്ങാതെ പോയ നിരവധി താരസുന്ദരികളുണ്ട്. ഹ്രസ്വകാലത്തെ താരത്തിളക്കത്തിനു ശേഷം ബ്ലാക്ക് ഹോളിലേക്ക് കൂപ്പു കുത്തിയ അത്തരം ചില താരസുന്ദരിമാരുടെ തലവരയെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്.

ഡയാന പെന്റി

സൂപ്പർമോഡലായി സിനിമയിലെത്തിയ സുന്ദരിയാണ് ഡയാന പെന്റി. സ്വതസിദ്ധമായ അഭിനയശൈലിയാൽ കോക്ക്‌ടെയിൽ എന്ന ചിത്രത്തിലൂടെ ഇവർ തിളങ്ങിയിട്ടുണ്ട്. തുടർന്ന് വമ്പൻ ഓഫറുകളായിരുന്നു ഈ അഭിനേത്രിയെ തേടിയെത്തിയത്. എന്നാൽ അവയിലൊന്നും ഇന്നുവരെ നടന്നില്ലെന്നതാണ് സത്യം. സൂരജ് ഭർജാത്യയുടെ പേരിട്ടിട്ടില്ലാത്ത സൽമാൻ പടത്തിൽ നിന്നും ഇവർ ഒഴിവാക്കപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവിൽ കേട്ട വാർത്ത.

അമീഷ പട്ടേൽ

കഹാ നാ പ്യാറിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അമീഷ പട്ടേൽ. തുടർന്ന് എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഗദാറിൽ സണ്ണി ഡിയോളിനൊപ്പവും അവർ തിളങ്ങിയിരുന്നു. ഇതിലെ അഭിനയത്തിന് അവർക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. തുടർന്ന് അഭിനയിച്ച ക്യാ യാഹി പ്യാർ ഹൈയ്, ചെ സിന്ദഗി കാ സഫർ തുടങ്ങിയ പടങ്ങൾ വേണ്ടത്ര വിജയിച്ചില്ല. ഇതിനെത്തുടർന്ന് അമീഷയുടെ താരമൂല്യം മങ്ങുകയായിരുന്നു. അവരുടെ ഹോം പ്രൊഡക്ഷനായ ദേസി മാജിക്ക് പുറത്തിറങ്ങാനിരിക്കുന്നു. ഇതിലൂടെയെങ്കിലും അമീഷ തിരിച്ചു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ലിസ റേ

പച്ചക്കണ്ണുകളുടെ സൗന്ദര്യവും അഭിനയത്തിന്റെ അനായാസമായ മെയ് വഴക്കവുമായി പ്രേക്ഷകരുടെ മനം കവർന്ന നായികയായിരുന്നു ലിസ റേ. കസൂർ എന്ന ഒറ്റച്ചിത്രത്തിലൂടെ അവർ സിനിമാലോകത്തെ തിളങ്ങുന്ന താരമായി. സഹസ്രാബ്ദത്തിലെ ഏറ്റവും സുന്ദരിയെന്ന ബഹുമതിക്കും അവർ അർഹയായിരുന്നു. ദീപ മേത്തയുടെ വാട്ടറിലും അവർ അഭിനയിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് അവരുടെ താരമൂല്യത്തിന് മങ്ങലേൽക്കുകയായിരുന്നു.

ഭാഗ്യശ്രീ

സൂപ്പർഹിറ്റ് സിനിമയായ 'മേ നെ പ്യാർ കിയ'യിലുടെ ഒറ്റ രാത്രി കൊണ്ട് താരമായ ചരിത്രമാണ് ഭാഗ്യശ്രീക്കുള്ളത്. അവരുടെ മനോഹരമായ സ്വരവും ചിരിയും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. എന്നാൽ തന്റെ ഭർത്താവിനൊപ്പം മാത്രമെ സിനിമയിൽ പ്രവർത്തിക്കുകയുള്ളുവെന്ന നിർബന്ധം പിടിച്ചതിനാൽ അവർ ക്രമേണ വിസ്മൃതയായി.

മഹിമ ചൗധരി

പർദേസിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത ചരിത്രമാണ് മഹിമ ചൗധരിക്കുള്ളത്. ഈ ചിത്രത്തിലെ അവരുടെ നിഷ്‌ക്കളങ്കതയും ലാളിത്യവും അവരെ പ്രേക്ഷകരുടെ പ്രിയനടിയാക്കിമാറ്റി. ഇതിലൂടെ നിരവധി അവാർഡ് ഷോകൾ അവതരിപ്പിക്കാൻ അവർക്ക് അവസരം ലഭിച്ചിരുന്നു. പർദേശിക്ക് ശേഷം ചുരുങ്ങിയ ബഡ്ജറ്റുള്ള നിരവധി സിനിമകളിൽ മഹിമ അഭിനയിച്ചു. യെ തേരാ ഘർ യെ മേരാ ഘർ, സെഹെർ, സായ തുടങ്ങിയവ അവയിൽ ചിലതാണ്. എന്നാൽ പർദേസ് പോലെ പിന്നീടൊരു വിജയം ആവർത്തിക്കാൻ ഈ അഭിനേത്രിക്കായില്ല. തുടർന്ന് അവർ ക്രമേണ ഫീൽഡിൽ നിന്ന് പിന്നോട്ട് പോയി.

സൻഡാലി സിൻഹ

തും ബിൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സൻഡാലി സിൻഹ. പിൻജാർ എന്ന പടവും അവർക്ക് പ്രശസ്തി നേടിക്കൊടുത്തിരുന്നു. ഇതിലൂടെ അവർക്ക് വിമർശക പ്രശംസ നേടാൻ സാധിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് അത്തരം റോളുകൾ ലഭിക്കാത്തതിനാൽ അവർ ക്രമേണ വിസ്മൃതയായി.

ഭൂമിക ചൗള

സൽമാന്റെ പിന്തുണയോടെ സിനിമയിലെത്തിയിട്ടും നിലനിൽക്കാനാകാതെ പോയ നടിയാണ് ഭൂമിക ചൗള. തേരെ നാം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം നടത്തി ബിടൗണിൽ തരംഗമാകാൻ ഇവർക്ക് സാധിച്ചെങ്കിലും തുടർന്ന് ആ പേര് നിലനിർത്താനാവാഞ്ഞത് അവരുടെ പരാജയമായി.

ഗ്രേസി സിങ്

ലഗാനിലെ ഗൗരി എന്ന കഥാപാത്രത്തിലൂടെ ബോളിവുഡിൽ തരംഗമായ അഭിനേത്രിയാണ് ഗ്രേസി സിങ്. ടോപ്പ് ബോളിവുഡ് നടിമാരുടെ പട്ടികയിൽ ഇടം നേടാനും ഇവർക്ക് സാധിച്ചിരുന്നു. എന്നാൽ അടുത്ത ചിത്രമായ അർമാൻ പരാജയപ്പെട്ടു. തുടർന്ന് പ്രാദേശിക സിനിമകളിലേക്ക് ചുവട് മാറ്റിയ ഗ്രേസി സിഗ് ക്രമേണ് ബോളിവുഡിൽ നിന്നും പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP