Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയുടെ ജീവിത കഥ പറയുന്ന സിനിമയുടെ തിരക്കഥ മാറ്റി എഴുതും; റെക്കോർഡ് തിരുത്താൻ സിനിമ ഇറങ്ങുന്നത് അഞ്ച് ഭാഷകളിൽ

അമ്മയുടെ ജീവിത കഥ പറയുന്ന സിനിമയുടെ തിരക്കഥ മാറ്റി എഴുതും; റെക്കോർഡ് തിരുത്താൻ സിനിമ ഇറങ്ങുന്നത് അഞ്ച് ഭാഷകളിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിലായതോടെ അവരുടെ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയുടെ ക്ലൈമാക്‌സും മാറ്റാനൊരുങ്ങുന്നു. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ചിത്രീകരണം പൂർത്തിയാക്കിയ 'അമ്മ' എന്ന സിനിമ ജയലളിത ജയിലിലായതോടെ ദക്ഷിണേന്ത്യൻ സിനിമാ രംഗത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന 'അമ്മ' ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങാനിരിക്കുന്നത്. ജയലളിതയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരവായ അഴിമതിക്കേസിലെ ശിക്ഷാ വിധി വന്നതോടെ സിനിമയുടെ തിരക്കഥയിൽ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് സംവിധായകനായ ഫൈസൽ് സെയ്ഫ് എന്ന് സിനിമാ വൃത്തങ്ങൾ പറയുന്നു. പുതിയ സംഭവം കൂടി ചിത്രത്തിൽ ഉൾപ്പെടുത്താനാണ് സംവിധായകന്റെ ശ്രമം എന്നാണറിയുന്നത്.

'മേ ഹൂ രജനികാന്ത്' എന്ന ഹിന്ദിയിലുള്ള കോമഡി സിനിമയെടുത്ത് പ്രശ്‌നത്തിലകപ്പെട്ടയാളാണ് സംവിധായകൻ ഫൈസൽ സെയ്ഫ്. മെഗാ സ്റ്റാർ രജനികാന്ത് ഈ സിനിമയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതോടെ ഇത് റിലീസ് ചെയ്യുന്നത് കോടതി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോൾ. ചിത്രത്തിൽ പലയിടത്തും തന്നെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു രജനീകാന്തിന്റെ പരാതി. മുംബൈയിലും കർണാടകയിലുമായി 'അമ്മ' എന്ന സിനിമയുടെ വലിയൊരു ഭാഗം ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിൽ സുപ്രധാന വഴിത്തിരിവുണ്ടായതോടെ സിനിമാ രംഗത്തുള്ളവരും വിതരണക്കാരും ഈ സിനമയുടെ ഉള്ളടക്കം എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണെന്ന് ചിത്രത്തിൽ ജയലളിതയായി വേഷമിടുന്ന തെന്നിന്ത്യൻ താരമായ രാഗിണി ദ്വിവേദി പറഞ്ഞു. സിനിമയുടെ ആദ്യ പോസ്റ്ററുകൾ പുറത്തു വന്നപ്പോൾ ഏവരും ശ്രദ്ധിച്ചത് രാഗിണിയുടേയും ജയലളിതയുടെയും രൂപ സാദൃശ്യമാണ്.

ഈ സിനിമ ഒരു ജീവചരിത്ര സിനിമ അല്ലെന്നും കഥാപാത്രം ജയലളിതയുമായി സാമ്യമുണ്ടെന്നു മാത്രമെയുള്ളൂവെന്നും കന്നഡയിൽ മുൻനിര താരങ്ങളിലൊരാളായ രാഗിണി പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് 15 ദിവസനത്തിനകം പൂർത്തിയാക്കി ഈ വർഷം തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഗിണി പറഞ്ഞു. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ച രാഗിണിയുടെ ആദ്യ ഹിന്ദി ചിത്രമാണ് 'അമ്മ'. പുതിയ സംഭവ വികാസങ്ങളോടെ തലവരമാറാൻ പോകുന്ന ഈ സിനിമയെ ഇപ്പോൾ വിതരണക്കാർ വലിയ ആവേശത്തോടെയാണ് പ്രതീക്ഷിച്ചിരിക്കുന്നത്.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP