Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭാവനയെകുറിച്ചുള്ള ഗോസിപ്പുകൾക്ക് വിട; അനൂപ് മേനോന്റെ വിവാഹം ഉറപ്പിച്ചു; വധു പത്താനാപുരംകാരി ക്ഷേമ അലക്‌സാണ്ടർ

ഭാവനയെകുറിച്ചുള്ള ഗോസിപ്പുകൾക്ക് വിട; അനൂപ് മേനോന്റെ വിവാഹം ഉറപ്പിച്ചു; വധു പത്താനാപുരംകാരി ക്ഷേമ അലക്‌സാണ്ടർ

തിരുവനന്തപുരം: മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് അനൂപ് മേനോൻ. തിരകഥാകൃത്തെന്ന  നിലയിലും പ്രതിഭ തെളിയിച്ചു. അനൂപ് മേനോന്റെ സിനിമയ്‌ക്കൊപ്പം നടന്റെ വിവാഹത്തിന്റെ ഗോസിപ്പുകളും സജീവമായ കാലം. ആൻഗ്രി ബേബിസ് ഹിറ്റായപ്പോൾ നായിക ഭാവനയുമായി അനൂപ് മേനോൻ വിവാഹി കഴിച്ചെന്ന് വരെ പ്രചരണമെത്തി. സോഷ്യൽ മീഡിയയിലും ഊഹാപോഹങ്ങൾ പ്രചരിച്ചു. ഇപ്പോഴിതാ എല്ലാത്തിനും അവസാനമാകുന്നു.

ഭാവനയുമായുള്ള ഗോസിപ്പുകൾ പ്രചരിപ്പിച്ചപ്പോൾ കേൾക്കുന്ന വാർത്തകളെല്ലാം വെറും വാർത്തകൾ മാത്രമാണെന്നാണെന്നും തന്റെ പ്രണയം യാത്രകളോടാണെന്നും അല്ലാതെ പ്രണയിച്ച് നടക്കാൻ പറ്റിയ ഒരാളേ അല്ല താനെന്നും അനൂപ് പറഞ്ഞിരുന്നു. പ്രണയത്തെ കുറിച്ച് സംസാരിക്കാൻ പോലും എനിക്ക് അറിയില്ല. അതിന്റെ ഉദ്ദേശ്യം പോലും അറിയില്ലെന്നായിരുന്നു നിലപാട്. എന്നാൽ ഇതൊക്കെ താരം വെറുതെ പറഞ്ഞതല്ലേ എന്ന് തോന്നുന്ന വിവാഹ നിശ്ചയമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പ്രണയം തന്നെയാണ് കാര്യമായതെന്ന് വേണം കരുതാൻ.

ഗോസിപ്പുകൾക്ക് വിട നൽകി അനൂപ് മേനോൻ വിവാഹിതനാവുകയാണ്. വെള്ളിത്തിരയിൽ നിന്നല്ല വധു. എന്നാൽ പ്രണയമല്ലെന്ന് പറയാനും വയ്യ. അഞ്ചു വർഷം നീണ്ട സൗഹൃദത്തിന് ഒടുവിൽ ക്ഷേമ അലക്‌സാണ്ടറെ ജീവിത പങ്കാളിയാക്കാൻ അനൂപ് തീരുമാനിച്ചു. ഡിസംബറിലാണ് മിന്നുകെട്ട്. ഇരുവരുടെയും കുടുംബങ്ങൾ ചേർന്നാണു വിവാഹതീരുമാനമെടുത്തത്. സിനിമയുമായി യാതൊരു ബന്ധവും ക്ഷേമയ്ക്കില്ല.

കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടിൽ പി. ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ഷേമ, കൊല്ലം പത്തനാപുരം പ്രിൻസ് പാർക്കിലെ തോട്ടുമുക്കത്ത് പ്രിൻസ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളും.

പത്തു വർഷംമുമ്പ് സിനിമയിലെത്തിയ അനൂപ് മേനോൻ അൻപതു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്; ഏഴു തിരക്കഥകളും രചിച്ചു. പുതിയ സിനിമ 'ഡോൾഫിൻസ് അടുത്ത മാസം പുറത്തിറങ്ങാനിരിക്കുകയാണ്. ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ കൂടിയാണ് അനൂപ് പ്രേക്ഷക അംഗീകാരം പിടിച്ചുവാങ്ങിയത്.

കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2008ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി വെള്ളിത്തരയിൽ പുതിയ റോളിലെത്തി. 2008ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന സിനിമയിലൂടെ മുൻനിര നായകനായി. തിരകഥക്ക് ശേഷം ലൗഡ്‌സ്പീക്കർ, കേരള കഫെ, കോക്ടെയിൽ, ട്രാഫിക്, ആൻഗ്രി ബേബീസ് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. പകൽ നക്ഷത്രങ്ങൾ, കോക്ക്‌ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്.

2008ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരവും, 2009ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP