Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർണോൾഡ് ഷ്വാസ്‌നെഗർ ഇന്ന് ചെന്നൈയിൽ; രജനീകാന്തിനെയും കമൽഹാസനെയും ജയലളിതയെയും കാണാൻ ആഗ്രഹം

അർണോൾഡ് ഷ്വാസ്‌നെഗർ ഇന്ന് ചെന്നൈയിൽ; രജനീകാന്തിനെയും കമൽഹാസനെയും ജയലളിതയെയും കാണാൻ ആഗ്രഹം

ക്ഷൻ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകമനം കവർന്ന സൂപ്പർതാരം അർണോൾഡ് ഷ്വാസ്‌നെഗർ ഇന്ന് ചെന്നൈയിലെത്തും. പ്രശസ്ത സംവിധായകൻ ശങ്കർ വിക്രമിനെ നായകനാക്കി ഒരുക്കുന്ന 'ഐ'യുടെ ആഡിയോ ലോഞ്ചിൽ വിശിഷ്ടാതിഥിയായിട്ടാണ് അർണോൾഡ് എത്തുന്നത്. ഹോങ്ങ്‌കോങ്ങിൽ നിന്നും പ്രൈവറ്റ് ജെറ്റിലാണ് അർണോൾഡ് എത്തുക. മികച്ച സെക്യുരിറ്റിയും അർണോൾഡിന് ഐയുടെ അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.

സൂപ്പർസ്റ്റാർ രജനീകാന്തിനെയും കമലഹാസനെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ നേരിൽ കാണാൻ അർണോൾഡ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇവരെയും ആഡിയോ ലോഞ്ചിന്റെ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കാലിഫോർണിയ ഗവർണർകൂടിയായ ഷ്വാസ്‌നെഗർ മുഖ്യമന്ത്രിയെ സന്ദർശിക്കാൻ അവസരം ചോദിച്ചിട്ടുണ്ടെന്ന് ജയലളിതയുടെ കാര്യാലയം സ്ഥിരീകരിച്ചു. എ ആർ റഹ്മാനും വേദിയിലുണ്ടാകും.

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനായ ശങ്കറിന്റെ മിക്ക ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളാണ്. വിക്രമിന്റെയും സിനിമാജീവിതത്തിലെ നാഴികല്ലായി ചിത്രം മാറുമെന്നാണ് പ്രതീക്ഷ. എമി ജാക്‌സണാണ് നായിക. മുമ്പ് വിക്രമിന്റെ അന്യനും സംവിധാനം ചെയ്തത് ശങ്കറാണ്. ഐ എന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP