Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

13 കൊല്ലത്തെ നൂലാമാലകൾ പൂർത്തിയായി; ഭാഗ്യലക്ഷ്മിക്ക് ഒടുവിൽ വിവാഹമോചനം

13 കൊല്ലത്തെ നൂലാമാലകൾ പൂർത്തിയായി; ഭാഗ്യലക്ഷ്മിക്ക് ഒടുവിൽ വിവാഹമോചനം

തിരുവന്തപുരം: 13 കൊല്ലത്തെ നൂലാമാലകൾക്കൊടുവിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകയുമായ ഭാഗ്യലക്ഷ്മി വിവാഹമോചനം നേടി. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറിൽ നിന്ന് വിവാഹമോചനം അനുവദിച്ച് ഇന്നലെയാണ് തിരുവന്തപുരം കുടുംബകോടതി ഉത്തരവിറക്കിയത്.

1985 ഒക്ടോബറിലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. നിതിൻ, സചിൻ എന്നിങ്ങനെ രണ്ട് ആൺകുട്ടികളുണ്ട്. കുടുംബ അസ്വാസ്ഥ്യവും പീഡനവും കാരണം 2001 മുതൽ ഭാഗ്യലക്ഷ്മി, രമേശ് കുമാറിന്റെ വീട്ടിൽ നിന്നും മാറിത്താമസിക്കുകയായിരുന്നു. പിന്നീടാണ് കുടുംബകോടതിയിൽ കേസ് നൽകിയത്.

പത്താമത്തെ വയസ്സിൽ ഡബ്ബിങ് മേഖലയിലെത്തിയ ഭാഗ്യലക്ഷ്മി ഇതിനകം രണ്ടായിരത്തോളം മലയാള സിനിമയ്‌ക്കെങ്കിലും ശബ്ദം നൽകിയിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള കേരള സർക്കാരിന്റെ ആദ്യ അവാർഡും ഭാഗ്യലക്ഷ്മിക്കായിരുന്നു. ഡബ്ബിംഗിനു പുറമെ ആദ്യ കാലത്ത് നിരവധി ചിത്രങ്ങളിലും ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു തുടക്കം. കോളിളക്കം എന്ന ചിത്രത്തിൽ സുമലതയ്ക്ക് ശബ്ദം കൊടുത്തതോടെയാണ് ഭാഗ്യലക്ഷ്മി മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

ജീവിതത്തിലെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളയെും കുറിച്ച് അധികം ഒന്നും തുറന്നു പറയാതിരുന്ന ഭാഗ്യലക്ഷ്മി പക്ഷേ ആത്മകഥയായ സ്വരഭേദങ്ങളിൽ പലതും തുറന്നെഴുതിയിരുന്നു. അനാഥത്വത്തിൽ നിന്ന് അതിജീവനത്തിലേക്കുള്ള തന്റെ ജീവിതയാത്രയാണ് ഭാഗ്യലക്ഷ്മി ആത്മകഥയിലൂടെ പറഞ്ഞത്. ഡബ്ബിങ് കരിയറിനെക്കുറിക്കുറിച്ചും, വിവാഹജീവിതത്തിലെ താളപ്പിഴകളെക്കുറിച്ചും 40 വയസിൽ നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ചുമൊക്കെ തുറന്നെഴുതിയിട്ടുണ്ട് സ്വരഭേദങ്ങളിൽ. 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP