Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന സിനിമാ പുരസ്‌കാര നിർണ്ണയത്തിൽ അപാകതകളില്ല, മാദനണ്ഡങ്ങൾ പാലിച്ചു തന്നെയാണ് അപേക്ഷ നല്കിയത്: ആരോപണങ്ങളെല്ലാം നിഷേധിച്ച് 'സിനിമ മുതൽ സിനിമ വരെ' പുസ്തകത്തിന്റെ ഗ്രന്ഥകാരൻ

സംസ്ഥാന സിനിമാ പുരസ്‌കാര നിർണ്ണയത്തിൽ അപാകതകളില്ല, മാദനണ്ഡങ്ങൾ പാലിച്ചു തന്നെയാണ് അപേക്ഷ നല്കിയത്: ആരോപണങ്ങളെല്ലാം നിഷേധിച്ച്  'സിനിമ മുതൽ സിനിമ വരെ' പുസ്തകത്തിന്റെ ഗ്രന്ഥകാരൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ മികച്ച പുസ്തകത്തിനുള്ള അവാർഡ് നല്കിയതിനെതിരെ നൽകിയ പരാതികൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പുസ്തകത്തിന്റെ രചയിതാവ്. 'സിനിമ മുതൽ സിനിമ വരെ' എന്ന പുസ്തത്തിന് അവാർഡ് നൽകിയതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടെന്നായിരുന്നും വിമർശനം. എന്നാൽ, വ്യാജ സത്യവാങ്മൂലം നൽകി അക്കാദമിയേയും സർക്കാരിനേയും ഒരുപോലെ കബളിപ്പിക്കുകയായിരുന്നുന്നു പരാതി. ഈ പരാതികൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഡോ. അജു നാരായണൻ പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങലും പാലിച്ചു കൊണ്ടാണ് പുസ്തകം അവാർഡ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയതെന്നും ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമല്ലെന്ന് അദ്ദേഹം മറുനാടനോട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

ആരോപണങ്ങളും അവയ്ക്കുള്ള ഗ്രന്ഥകാരന്റെ മറുപടിയും ഇങ്ങനെ:

1. വിജ്ഞാപനത്തിൽ വ്യക്തമാക്കിയ കലണ്ടർ വർഷത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിനു മാത്രമേ എൻട്രിക്ക്അർഹതയുണ്ടായിരിക്കുകയുള്ളൂ.

'സിനിമ മുതൽ സിനിമവരെ' എന്ന ചലച്ചിത്രഗ്രന്ഥം വിജ്ഞാപനത്തിൽ വ്യക്തമാക്കിയതുപോലെ 2016-ൽപ്രസിദ്ധീകരിച്ചതാണ്.

2. തർജ്ജമ, സമാഹാരം, സംഗ്രഹം, എഡിറ്റു ചെയ്തത് തുടങ്ങിയ പുസ്തകങ്ങൾക്ക് മത്സരത്തൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കില്ല.

'സിനിമ മുതൽ സിനിമവരെ'എന്ന ചലച്ചിത്രഗ്രന്ഥം തർജ്ജമയോ സംഗ്രഹമോ എഡിറ്റു ചെയ്തതോ അല്ല. മറ്റൊരാളാൽ സമ്പാദനം ചെയ്യപ്പെട്ടതോ സമാഹരിക്കപ്പെട്ടതോ അല്ല ഈ പുസ്തകം. മറിച്ച് ഗ്രന്ഥകർത്താക്കൾ ഇരുവരുംചേർന്നെഴുതിയ ചലച്ചിത്രപഠനങ്ങളാണിവ.

നിയമാവലിയിൽ പറഞ്ഞിരിക്കുന്ന 'സമാഹാരം' എന്ന വാക്കിന് ലേഖനസമാഹാരം എന്നല്ല അർത്ഥം. മറിച്ച് സമാഹർത്താക്കൾ/ സമ്പാദകർ എന്ന നിലയിലുള്ള പുസ്തകങ്ങൾ സ്വീകാര്യമല്ലെന്ന സൂചനയാണിവിടെയുള്ളത്. ഇനി അഥവാ 'ലേഖന സമാഹാരം' എന്നാണ് ഇവിടെ അർത്ഥമാക്കുന്നതെങ്കിൽ അതു വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. മുമ്പ് അവാർഡിന് അർഹമായതും ഈ വർഷം സമർപ്പിക്കപ്പെട്ടതുമായ പുസ്തകങ്ങൾ നോക്കുക. അതിൽ ലേഖനസമാഹാരങ്ങൾ കാണാം. ഈ വർഷം മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ജൂറിയുടെ സ്പെഷ്യൽ മെൻഷൻ നേടിയ 'ഹരിതസിനിമ' എന്ന പുസ്തകവും പല ലേഖനങ്ങളുടെ സമാഹാരമാണ്. ഇതു കാണിക്കുന്നത്, ലേഖനസമാഹാരങ്ങൾ സ്വീകാര്യമാണെന്നാണ്. (ദേശീയ ചലച്ചിത്ര അവാർഡിന്റെ നിയമാവലിയിൽ ലേഖനസമാഹാരം -anthology- അനുവദനീയമാണെന്നു എടുത്തുപറഞ്ഞിട്ടുണ്ട്).

മറ്റൊരു കാര്യം കൂടി: സിനിമ എന്ന വ്യവഹാരത്തെക്കുറിച്ചുള്ള പഠനപുസ്തകം നോവൽ പോലെ 'ഒന്ന്' ആവാൻ തരമില്ലല്ലോ. അതായത് നിയമാവലിയിൽ പറയുന്നത്, വിജ്ഞാപനത്തിൽ വ്യക്തമാക്കിയ കലണ്ടർ വർഷത്തിൽ പ്രസിദ്ധീകൃതമായ പുസ്തകം ആയിരിക്കണം എന്നു മാത്രമാണ്. അതിലെ ഉപദർശനങ്ങളും പഠനങ്ങളും പ്രസ്തുതവർഷംതന്നെ എഴുതിയിട്ടുള്ളവയായിരിക്കണമെന്ന നിബന്ധനയില്ല.

3. മറ്റ് പുസ്തകങ്ങളിൽനിന്ന് കടമെടുത്ത് പകർത്തിയതോ പുനഃപ്രസിദ്ധീകരണങ്ങളോ പാടില്ല.
മറ്റാരുടെയും പുസ്തകത്തിൽനിന്ന് കടമെടുത്ത് പകർത്തിയവയല്ല 'സിനിമ മുതൽ സിനിമവരെ' എന്ന പുസ്തകം. അത് ഗ്രന്ഥകർത്താക്കളുടെ മൗലികരചനയാണ്. കൂടാതെ, ഈ പുസ്തകം ഒന്നാം പതിപ്പാണ്. പുനഃപ്രസിദ്ധീകരണമല്ല.

സ്വന്തം പഠനം പുസ്തകത്തിൽ ചേർക്കുന്നത് 'കടമെടുക്കൽ ' അല്ലല്ലോ. നിബന്ധനയിൽ, 'കടം എടുത്തു പകർത്തരുത്'എന്നാണുള്ളത്. ആയതിന്റെയർത്ഥം മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളിൽനിന്ന് കോപ്പിയടിക്കരുതെന്നാണെന്നു വ്യക്തം.

4. എഴുത്തുകാരനോ പ്രസാധകനോ മത്സരത്തിൽ പങ്കെടുക്കാം

ഇങ്ങനെ നാല് നിബന്ധനകളാണ് അക്കാദമി മുന്നോട്ടുവെയ്ക്കുന്നത്. അത് നൂറു ശതമാനവും ഞങ്ങളുടെ ചലച്ചിത്ര ഗ്രന്ഥം പാലിക്കുന്നുണ്ട്.
(മുമ്പ് അവാർഡ് കിട്ടിയ ലേഖനം പിന്നീട് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തരുതെന്ന യാതൊരുനിബന്ധനയും ഇല്ല.).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP