Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒൻപത് വർഷം പരീക്ഷിച്ച ശേഷം ആഞ്ജലിനയും ബ്രാഡ്പീറ്റും ഔദ്യോഗികമായി വിവാഹം കഴിച്ചു; കെട്ടിച്ച് കൊടുക്കാൻ ആറ് മക്കളും ഉത്സാഹത്തോടെ ഒരുമിച്ചു

ഒൻപത് വർഷം പരീക്ഷിച്ച ശേഷം ആഞ്ജലിനയും ബ്രാഡ്പീറ്റും ഔദ്യോഗികമായി വിവാഹം കഴിച്ചു; കെട്ടിച്ച് കൊടുക്കാൻ ആറ് മക്കളും ഉത്സാഹത്തോടെ ഒരുമിച്ചു

ൻപതുവർഷം ഒരുമിച്ചു താമസിച്ചശേഷം ഹോളിവുഡിലെ താരജോഡി ആഞ്ജലിന ജോളിയും ബ്രാഡ് പിറ്റും വിവാഹിതയായി. ആറു മക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച വീഞ്ഞിന്റെ ലഹരി നുരയുന്ന ഫ്രാൻസിലെ കോറൻസിൽ വച്ചായിരുന്നു വിവാഹം.

2011ൽ താരദമ്പതികൾ വാങ്ങിയ വൈൻ വിളയുന്ന 1,100 ഏക്കർ എസ്‌റ്റേറ്റിൽ വച്ച് അതീവ രഹസ്യമായാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ താരങ്ങളുടെ മക്കളായ ഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, നോക്‌സ്, വിവിയൻ എന്നിവരും സാന്നിധ്യമറിയിച്ചിരുന്നു. മൂന്ന് മക്കളെ ദത്തെടുപ്പിലൂടെ സ്വീകരിച്ചതാണ്.

ആൺമക്കളായ മാഡ്‌ഡോക്‌സ്, പാക്‌സ് എന്നിവർ ചേർന്നാണു ജോളി(39)യെ വിവാഹവേദിയിലേക്കു നയിച്ചത്. പെൺമക്കൾ ചേർന്നു ബ്രാഡി(50)നെ ആനയിച്ചു.

ഇവർ നേരത്തെ തന്നെ കാലിഫോർണിയയിലുള്ള ജഡ്ജിയിൽനിന്നു വിവാഹ അനുമതി നേടിയിരുന്നു. ബ്രാഡിന്റെ രണ്ടാം വിവാഹമാണിത്. ജന്നിഫർ ആനിസ്റ്റണായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ.

ആഞ്ചലീന ജോളിയുടെ മൂന്നാം വിവാഹമാണിത്. 1996ൽ ജോണി ലീ മില്ലറെ വിവാഹം ചെയ്ത് മൂന്ന് വർഷത്തിന് ശേഷം പിരിഞ്ഞ ആഞ്ചലീന പിന്നീട് വിവാഹം ചെയ്ത ബില്ലി ബോബുമായുള്ള ബന്ധവും ഉപേക്ഷിക്കുകയായിരുന്നു.

ഒരു ദശാബ്ദത്തിന് മുമ്പ് മിസ്റ്റർ ആന്റ് മിസിസ് സ്മിത്തിന്റെ സെറ്റിൽ വച്ചാണ് ബ്രാഡ്പീറ്റുമായി പ്രണയത്ിലാകുന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ജോളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബൈ ദ സീ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ തിയറ്ററുകളിൽ ഹിറ്റുകളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ബ്രാഡ് പിറ്റ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP