Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുണിയുടുക്കാത്ത മല്ലിക തുണിയുടുത്തപ്പോൾ പൊട്ടിത്തെറി; നഗ്നത മാറ്റാൻ വാരി ഉടുത്തത് ദേശീയ പതാക

തുണിയുടുക്കാത്ത മല്ലിക തുണിയുടുത്തപ്പോൾ പൊട്ടിത്തെറി; നഗ്നത മാറ്റാൻ വാരി ഉടുത്തത് ദേശീയ പതാക

മീർഖാന്റെ പുതിയ ചിത്രമായ പികെയിലെ നഗ്നതാ പ്രദർശനത്തിന്റെ പൊല്ലാപ്പ് തുടരുന്നതിനിടെ ബോളിവുഡിലെ സെക്‌സ്‌ബോംബും വിവാദ നായികയുമായ മല്ലികാ ഷെരാവത്തിനും പണികിട്ടി. തുണിയുടുക്കാത്ത മല്ലിക തുണിയുടുത്തതാണ് ഇപ്പോൾ പൊല്ലാപ്പായത്.


മല്ലികയുടെ ഏറ്റവും പുതിയ ചിത്രമായ ഡെർട്ടി പൊളിറ്റിക്‌സിന്റെ പോസ്റ്ററിൽ നഗ്‌നത മറയ്ക്കാൻ ദേശീയ പതാക ഉപയോഗിച്ചതാണ് മല്ലികയെ കുരുക്കിയത്. എന്തായാലും മല്ലികയുടെ ഈ പരിപാടി രാജ്യസ്‌നേഹികൾക്ക് അത്ര ദഹിച്ചിട്ടില്ല.

ദേശീയ പതാക ഉടുത്തു നാണം മറയ്ക്കുന്ന മല്ലികയ്ക്കും ചിത്രത്തിനും എതിരെ നടപടി വിവിധ സംഘടനകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂടാതെ രാജ്യ സ്‌നേഹികളും വെറുതെയിരിക്കുന്നില്ല. അവരും നടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇൻഡോർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒന്നാം കൽസ് കോടതിയിലാണ് ചിത്രത്തിനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. നവംബറിൽ നവംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.


രാജസ്ഥാൻ പാശ്ചത്തലത്തിൽ ബ്ലാക്‌മെയിൽ രാഷ്ര്ടീയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡെർട്ടി പൊളിറ്റിക്‌സ്. ഓംപുരി അടക്കമുള്ള താരങ്ങൾ ചിത്രത്തിലുണ്ട്.

റേഡിയോ മാത്രം മുന്നില്പിടിച്ചു ആമിർഖാന്റെ നഗ്‌നതാപ്രദർശനം വലിയ വിവാദം സൃഷ്ടിക്കുകയും വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു. ചിത്രത്തിന് വലിയ പബ്ലിസിറ്റി ലഭിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP