Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനെട്ട് തികയാത്ത നായികമാർ ചെയ്യുന്നത് ബാലവേലയോ? ലക്ഷ്മി മേനോനെതിരെ തമിഴ്‌നാട് മക്കൾ കക്ഷി സംഘടനയുടെ ഹർജി കോടതി തള്ളി

പതിനെട്ട് തികയാത്ത നായികമാർ ചെയ്യുന്നത് ബാലവേലയോ? ലക്ഷ്മി മേനോനെതിരെ തമിഴ്‌നാട് മക്കൾ കക്ഷി സംഘടനയുടെ ഹർജി കോടതി തള്ളി

തിനെട്ട് തികയാത്ത നായികമാർ സിനിമയിൽ അഭിനയിച്ചാൽ അത് ബാലവേലയാകുമോ? എന്നാൽ മലയാള സിനിമയിലെ പല നായികമാരും കുടുങ്ങിയത് തന്നെ. ഇപ്പോൾ തെന്നിന്ത്യയിലെ മലയാളിയായ സൂപ്പർ നായിക ലക്ഷ്മി മേനോനും തുളസി നായരും ഉൾപ്പെടെ പതിനെട്ട് വയസ് തികയാത്ത നായികമാർ സിനിമയിൽ അഭിനയിക്കുന്നത് തടയണമെന്ന്

ആവശ്യപ്പെട്ട് തമിഴ്‌നാട് മക്കൾ കക്ഷി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി മുത്തുസെൽവി കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് പൊതുതാല്പര്യ ഹർജി ആണ് ഇദ്ദേഹം നൽകിയത്.

പതിനെട്ട് തികയാത്ത നായികമാർ സിനിമയിൽ അഭിനയിക്കുന്നത് ശിശു ക്ഷേമ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുത്തുസെൽവി കോടതിയെ സമീപിച്ചത്. പതിനെട്ട് തികയാതെ സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

എന്നാൽ ഹർജിക്കാരിയുടെ വിചിത്രമായ ആവശ്യം കോടതി നിഷ്‌ക്കരുണം തള്ളി. എല്ലാവർക്കും അവരുടേതായ സ്വപ്നങ്ങളുണ്ടെന്നും അത് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലൊരു ഹർജി തന്നെ അടിസ്ഥാനരഹിതമാണെന്നും കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP