Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

600 കലാകാരന്മാരെ അണി നിരത്തി 80 ലക്ഷത്തിന്റെ ഗാന രംഗവുമായി മലയാള ചലച്ചിത്രം ഒരുങ്ങുന്നു; കസിൻസിലെ ഗാനം ആലപിക്കുന്നത് ശ്രേയ ഘോഷാൽ

600 കലാകാരന്മാരെ അണി നിരത്തി 80 ലക്ഷത്തിന്റെ ഗാന രംഗവുമായി മലയാള ചലച്ചിത്രം ഒരുങ്ങുന്നു; കസിൻസിലെ ഗാനം ആലപിക്കുന്നത് ശ്രേയ ഘോഷാൽ

600 കലാകാരന്മാരെ അണി നിരത്തി 80 ലക്ഷത്തിന്റെ ഗാന രംഗവുമായി ഒരു മലയാള ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന കസിൻസ് എന്ന ചിത്രത്തിൽ ആണ് 80 ലക്ഷത്തിന്റെ ഗാന രംഗം ഒരുക്കുന്നത്.

600 കലാകാരന്മാരെ അണിനിരത്തുന്ന ഈ ഗാനം മൈസൂർ പാലസിൽ വച്ച് 80 മണിക്കൂർ എടുത്താണ് ചിത്രീകരിച്ചത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, വേദിക എന്നിവരാണ് ഗാന രംഗത്തിൽ അഭിനയിക്കുന്നത്.

ശ്രേയ ഘോഷാലാണ് ഈ ഗാനം ആലപിക്കുന്നത്. എം.ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം നിർവ്വഹിച്ചത്. ക്രിസ്മസിന് തീയ്യറ്ററുകളിൽ എത്തുന്ന രീതിയിലാണ് ചിത്രം തയ്യാറാകുന്നത്. തീർത്തും ഒരു മാസ് മസാല ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ പറയുന്നത്.

നെടുമുടി വേണു, കലാഭവൻഷാജോൺ തെലുങ്ക് നടൻ പ്രദീപ് റാവുത്തർ, സുരാജ് വെഞ്ഞാറമൂട്, ജിജോ ജോർജ് എന്നിവരാണ് കസിൻസിലെ മറ്റുതാരങ്ങൾ വേഷം ചെയ്യുന്നത്. ബാംഗ്‌ളൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP