Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും നിർമ്മാതാവിന്റെ വേഷമണിയാൻ ധനുഷ്; നായികയായി നയൻതാര;നാനും റൗഡി താന്റെ വിശേഷങ്ങൾ ഫേസ്‌ബുക്കിൽ പങ്ക് വച്ച് നടൻ

വീണ്ടും നിർമ്മാതാവിന്റെ വേഷമണിയാൻ ധനുഷ്; നായികയായി നയൻതാര;നാനും റൗഡി താന്റെ വിശേഷങ്ങൾ ഫേസ്‌ബുക്കിൽ പങ്ക് വച്ച് നടൻ

ഭിനയത്തിനൊപ്പം പാട്ടിലും കഴിവ് തെളിയിച്ച ആളാണ് ധനുഷ്. ഇനി അഭിനയത്തിനൊപ്പം നിർമ്മാണത്തിലേക്കും കൈവയ്ക്കാനൊരുങ്ങുകയാണ് നടൻ.

അടുത്തതായി താൻ നിർമ്മിക്കുന്ന ചിത്രം ഫേസ്‌ബുക്കിലൂടെ നടൻ പ്രഖ്യാപിച്ചു. ഫേസ്‌ബുക്കിലൂടെ ചിത്രത്തിന്റെ പേരും പിന്നണി പ്രവർത്തകരെയും താരങ്ങളെയും ധനുഷ് തന്നെയാണ് അറിയിച്ചത്.

തെന്നിന്ത്യൻ സുന്ദരി നയൻതാര ധനുഷ് നിർമ്മിക്കുന്ന ചിത്രത്തിൽ നായികയാകും.വിഘ്‌നേഷ് സെൽവൻ സംവിധാനം ചെയ്യുന്ന 'നാനും റൗഡി താൻ' എന്ന ചിത്രത്തിലാണ് നയൻസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ.

അനിരുദ്ധാണ് ചിത്രത്തിന്രെ സംഗീതസംവിധാനം നിർവഹിക്കുന്നത്. രാജാ റാണി എന്ന ചിത്രത്തിലെ ക്യാമറാമാനായിരുന്ന ജോർജ് സി വില്യംസാണ് ചിത്രത്തിന്രെ ഛായാഗ്രാഹകൻ. സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പമുള്ള സെൽഫി ചിത്രങ്ങളും ധനുഷ് പോസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP