Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിൽ മനോരോഗികൾ സജീവം; കക്കൂസുകളിൽ എഴുതിയിരുന്നവരാണ് ഇപ്പോൾ മോശം ഭാഷയുമായി ഫേസ്‌ബുക്കിൽ വിളയാടുന്നത്; വിമർശനവുമായി സംവിധായകൻ രഞ്ജിത്ത്

ഫേസ്‌ബുക്കിൽ മനോരോഗികൾ സജീവം; കക്കൂസുകളിൽ എഴുതിയിരുന്നവരാണ് ഇപ്പോൾ മോശം ഭാഷയുമായി ഫേസ്‌ബുക്കിൽ വിളയാടുന്നത്; വിമർശനവുമായി സംവിധായകൻ രഞ്ജിത്ത്

കോഴിക്കോട്: സോഷ്യൽ മീഡിയയെ സിനിമയുടെ പബ്ലിസിറ്റിക്കായി മലയാളത്തിൽ ഉപയോഗിച്ചു തുടങ്ങിയത് ആശിഖ് അബു ഉൾപ്പടെയുള്ള നവതലമുറ സിനിമാ സംവിധായകരാണ്. ആശിഖിന്റെ ഹിറ്റ് ചിത്രങ്ങളെ ഫേസ്‌ബുക്ക് ഏറെ പിന്തുണ നൽകിയപ്പോൾ ഗാങ്‌സ്റ്റർ അടക്കമുള്ള സിനിമകളെ വിമർശിച്ചു കൊണ്ട് അനേകം പേർ രംഗത്തെത്തുകയും ചെയ്തു. എങ്കിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല. ഇതിനിടെയാണ് മുതിർന്ന സംവിധായകൻ രഞ്ജിത്ത് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഫേസ്‌ബുക്കിൽ മനോരോഗികൾ സജീവമാണെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

ഫേസ്‌ബുക്കിൽ ഉപയോഗിക്കുന്ന ഭാഷ നികൃഷ്ടം. വിലകുറഞ്ഞ ആരോപണങ്ങളാണ് പലരും ഉന്നയിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലെ വിമർശകർക്ക് നിയന്ത്രണം വേണമെന്ന് രഞ്ജിത് കോഴിക്കോട്ട് പറഞ്ഞു. ഞാൻ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നത് വല്ലപ്പോഴും. പണ്ട് മനോരോഗികൾ അവരുടെ പ്രകടനം നടത്തിയിരുന്നത് പൊതുകക്കൂസുകളിലും ട്രെയിൻ ടോയ്ിലറ്റിലുമാണ്. ഇന്ന് അത്, ഫേസ്‌ബുക്കിലാണെന്ന് മാത്രം. നികൃഷ്ടമായ ഭാഷയാണ് പ്രയോഗിക്കുന്നത്. വിലകുറഞ്ഞ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നു. എല്ലാവരേയും നേരെയാക്കാൻ കഴിയില്ല.

സമൂഹമാദ്ധ്യമങ്ങളിൽ സിനിമയെക്കുറിച്ച് വരുന്ന അതിരുവിടുന്ന വിമർശനങ്ങൾക്കെതിരെയാണ് രഞ്ജിത് തുറന്നടിച്ചത്. ഒപ്പം, മലയാളി പ്രയോഗിക്കുന്ന ഭാഷയുടെ നിലവാരവും. സമൂഹമാദ്ധ്യമങ്ങളിൽ സിനിമയെ വിമർശിക്കാൻ ചിലരെ പണം കൊടുത്തു നിയോഗിച്ചിട്ടുണ്ടെന്നും രഞ്ജിത് ആരോപിച്ചു.

ഓരോ സിനിമാതാരവും അവരവരുടെ ആരാധകരെ അണിനിരത്തി ഉപഗ്രഹങ്ങൾ സൃഷ്ടിച്ചു. അവരവർക്കു വേണ്ടി യുദ്ധം ചെയ്യാനാണിത്. താൻ നിർമ്മിച്ച മുന്നറിയിപ്പ് സിനിമ എത്ര നന്നായി ഓടിയാലും അടുത്തയാഴ്ച വരുന്ന ഓണചിത്രങ്ങൾക്കു വഴിമാറി കൊടുക്കേണ്ട അവസ്ഥയാണെന്നും രഞ്ജിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫേസ്‌ബുക്കിൽ ഓരോ താരങ്ങളുടെയും ഫേസ്‌ബുക്ക് ലൈക്ക് പേജുകൾ സജീവമാണ്. ഇത് കൈകാര്യം ചെയ്യാനായി പലരെയും നിയോഗിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംവിധായകന്റെ വിമർശനം. അടുത്തിടെ ഹായ് ഐ ആം ടോണി എന്ന സിനിമയെ വിമർശിച്ചതിന്റെ പേരിൽ പെൺകുട്ടികൾക്ക് മർദ്ദനമേൽക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP