Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശംസയേകാൻ താരനിര ഒരുപോലെ; സുരക്ഷ ഒരുക്കാൻ 100 പൊലീസുകാർ; സാക്ഷികളാകാൻ 4000 വിരുന്നുകാർ; ഒരു നോക്കു കാണാൻ തെരുവിൽ ആയിരങ്ങൾ; നസ്രിയയ്ക്ക് മിന്നുകെട്ടി ഫഹദ് കുടുംബനാഥനായി

ആശംസയേകാൻ താരനിര ഒരുപോലെ; സുരക്ഷ ഒരുക്കാൻ 100 പൊലീസുകാർ; സാക്ഷികളാകാൻ 4000 വിരുന്നുകാർ; ഒരു നോക്കു കാണാൻ തെരുവിൽ ആയിരങ്ങൾ; നസ്രിയയ്ക്ക് മിന്നുകെട്ടി ഫഹദ് കുടുംബനാഥനായി

ലയാളത്തിന്റെ ക്യൂട്ടസ്റ്റ് നായിക നസ്രിയ അങ്ങനെ മലയാളികളുടെ പ്രിയ നായകൻ ഫഹദിന്റെ ജീവിത സഖിയായി. തിരുവനന്തപുരത്തെ അൽസാജ് കൺവൻഷൻ സെന്ററിൽ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന താരജോഡികളുടെ നിക്കാഹ്. ആദ്യം വിവാഹ വേദിയിലെത്തിയത് നസ്‌റിയ ആയിരുന്നു. ഇന്നലെ ഹൽദി സെറിമണി നടന്ന കോവളത്തെ ഹോട്ടലിൽ നിന്ന് നേരിട്ട് വിവാഹ വേദിയിലെത്തുകയായിരുന്നു നസ്‌റിയ.

നസ്രിയയുടെയും ഫഹദിന്റെയും അടുത്ത സുഹൃത്തുക്കളും കുടുംബസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് നിക്കാഹ് ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് നടന്ന വിരുന്നിൽ സിനിമാലോകത്തെ പ്രശസ്തർ വധൂവരന്മാർക്ക് ആശംസകളേകാൻ എത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നടൻ കൃഷ്ണകുമാർ, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ചിത്ര തുടങ്ങിയവർ ആദ്യം തന്നെ എത്തിയിരുന്നു.  

കൺവെൻഷൻ സെന്ററിനു പുറത്ത് ഫഹദിന്റെയും നസ്രിയയുടെയും ആരാധകരുടെ തിരക്കായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പലപ്പോഴും പൊലീസിന് ഇടപെടേണ്ടി വന്നു. ദേശീയ പാതയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്ക് ഉണ്ടായി. വേദിക്ക് പുറത്ത് കനത്ത സുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയിരുന്നത്. നേരിട്ടു ക്ഷണം ലഭിച്ചവരെ മാത്രമേ അകത്തേക്ക് കടത്തി വിട്ടുള്ളൂ. പാസ് കാണിച്ചാൽ മാത്രമായിരുന്നു അകത്തേക്ക് പ്രവേശനം.  

 

 

ചടങ്ങിൽ മാദ്ധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല. ദൃശ്യമാദ്ധ്യമപ്രവർത്തകർക്കുള്ള വീഡിയോ ദൃശ്യങ്ങൾ അപ്പപ്പോൾ നൽകാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവർ ഹാളിനുള്ളിലേക്കു കടക്കുന്നത് നിക്കാഹിനും സൽക്കാരത്തിലും പങ്കെടുക്കാനെത്തുന്നവർക്ക് അസൗകര്യം സൃഷ്ടിക്കുമെന്നതിനാൽ ക്യാമറ അകത്തേക്കു കടത്തിവിടില്ലെന്നും ഇതൊരു നിയന്ത്രണമല്ല, അഭ്യർഥനയാണ്. മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഫാസിൽ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. സെലിബ്രിറ്റി കല്യാണമായതിൽ തന്നെ ജനങ്ങൾ സഹകരിക്കണമെന്ന അഭ്യർത്ഥന ഫഹദും നടത്തിയിരുന്നു.  

  

സിനിമാലോകം ഈയടുത്ത് സമയം കണ്ട ആഡംബര വിവാഹമായിരുന്നു ഇന്ന് അൽ സാജിൽ നടന്നത്. ഇന്നലെ കോവളത്തെ സമുദ്ര ഹോട്ടലിൽ നടന്ന ഹൽദി സെറിമണിയുൾപ്പെടെ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഗംഭീര സെറ്റപ്പിലായിരുന്നു താരവിവാഹത്തിന്റെ ഒരുക്കങ്ങൾ. കല്ല്യാണപന്തലിൽ തുടങ്ങുന്നു വിശേഷങ്ങൾ. നസ്‌റിയയുടെയും ഫഹദിന്റെയും പേരിലെ ആദ്യാക്ഷരങ്ങൾ എൻ, എഫ് എന്നിവ ചേർന്ന വെഡിങ് ലോഗോ ആയിരുന്നു നിക്കാഹ് പന്തലിലെ ഏറ്റവും പുതിയ വിശേഷം. 

എറണാകുളം ആസ്ഥാനമാക്കിയ ഇവന്റ് മാനേജ്മന്റ് കമ്പനിയാണ് വിവാഹച്ചടങ്ങ് ഒരുക്കുന്നത്. 'മാംഗല്യം ദ ഡ്രീം വെഡിങ് എന്ന സീരീസിൽ ഇവർ തന്നെ ഫഹദ് നസ്‌റിയ വെഡിങ് പോസ്റ്ററുകളും തയറാക്കിയിരുന്നു. നസ്രിയയുടെ വീട്ടുകാരാണ് വിവാഹച്ചടങ്ങുകളുടെ ചുമതല പൂർണമായും നടത്തുന്നത്. ഓഗസ്റ്റ് 25ന് ആലപ്പുഴയിൽ സിനിമാരംഗത്തുള്ളവർക്കായി പ്രത്യേകം റിസപ്ഷനുണ്ടാകും. 

ചാനൽ അവതാരകയായെത്തി പിന്നീട് താരമായി മാറിയ നസ്‌റിയ ശ്രദ്ധിക്കപ്പെടുന്നത് നേരം എന്ന ചിത്രത്തിലൂടെയാണ്. ബാംഗ്‌ളൂർ ഡെയ്‌സിലാണ് ഫഹദിനൊപ്പം നസ്‌റിയ ജോഡിയാകുന്നത്. ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരഭമായ കേരള കഫേ യിലൂടെയാണ്. 'ഇതിലെ മൃത്യഞ്ജയം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. ഒരു പാട് നിരൂപകശ്രദ്ധ പിടിച്ചു പറ്റി ഈ കഥാപാത്രം. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്. 

   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP