Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയത് ലാ ലാ ലാൻഡ്; ചിത്രം നേടിയത് മികച്ച നടനുമുൾപ്പടെ നാലു അവാർഡുകൾ; അവതാരകയായെത്തി വേദി കീഴടക്കി പ്രിയങ്കാ ചോപ്ര; ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം പിന്തള്ളപ്പെട്ടത് അവസാന റൗണ്ടിൽ

ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയത് ലാ ലാ ലാൻഡ്; ചിത്രം നേടിയത് മികച്ച നടനുമുൾപ്പടെ നാലു അവാർഡുകൾ; അവതാരകയായെത്തി വേദി കീഴടക്കി പ്രിയങ്കാ ചോപ്ര; ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം പിന്തള്ളപ്പെട്ടത് അവസാന റൗണ്ടിൽ

ബെവെർലി ഹിൽസ്: എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളിൽ തിരക്കഥയും മികച്ച നടനുമുൾപ്പടെ നാലു അവാർഡുകൾ ലാ ലാ ലാൻഡ് നേടി. ഏഴു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്. റയാൻ ഗോസ്ലിങ്ങാണ് മികച്ച നടൻ. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും ഗോൾഡൻ ഗ്ലോബ് വേദിയിൽ അവതാരകരായെത്തി. ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്ന മലയാളചിത്രമടക്കം നോമിനേഷനുകൾ നേടിയിരുന്നുവെങ്കിലും അവസാന റൗണ്ടിൽ പിന്തള്ളപ്പെട്ടു.

ലാ ലാ ലാൻഡ് എന്ന അമേരിക്കൻ റൊമാന്റിക് മ്യസിക്കൽ കോമഡിയിലെ നായകൻ റയാൻ ഗോസ്ലിങ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് ജസ്റ്റിൻ ഹുർവിറ്റ്സും തിരക്കഥാരചനയ്ക്ക് ഡാമിയൽ ചാസലും അവാർഡുകൾ സ്വന്തമാക്കി. പോൾ വെർഹോവന്റെ എല്ലെയാണ് മികച്ച വിദേശ ചിത്രം.

അവാർഡുകൾ (സിനിമ):

മികച്ച നടൻ: റ്യാൻ ഗോസ്ലിങ് (ലാ ലാ ലാൻഡ്).
മികച്ച വിദേശ ചിത്രം: എല്ലെ (ഫ്രാൻസ്)
മികച്ച സഹനടൻ: ആരൺ ടെയ്ലർ-ജോൺസൺ (നക്റ്റേണൽ ആനിമൽസ്)
മികച്ച സഹനടി: വയോള ഡേവിസ് (ഫെൻസെസ്)
സംഗീതം: ജസ്റ്റിൻ ഹുർവിറ്റ്സ് (ലാ ലാ ലാൻഡിലെ സിറ്റി ഓഫ് സ്റ്റാർസ് എന്ന ഗാനം).
മികച്ച തിരക്കഥ: ഡാമിയൻ ചാസൽ (ലാ ലാ ലാൻഡ്)
മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ

അവാർഡുകൾ (ടെലിവിഷൻ):

മികച്ച നടൻ (മിനി സീരീസ്, മോഷൻ പിക്ചർ: ടോം ഹിഡിൽസ്റ്റൺ
മികച്ച നടൻ (ടി.വി സിനിമ): ഹ്യൂ ലോറി (ദി നൈറ്റ് മാനേജർ)
മികച്ച നടി (ടി.വിക്കു വേണ്ടിയുള്ള ചിത്രം): സാറ പോൾസൺ (ദി പീപ്പിൾ വി ഒ.ജെ.സിംപ്സൺ)
മികച്ച നടി (ടി.വി പരമ്പര-ഡ്രാമ): ക്ലാരി ഫൊയ് (ദി ക്രൗൺ)
മികച്ച നടൻ (ടി.വി പരമ്പര): ബില്ലി ബേബ് തോൺടൺ (ഗോലിയാത്ത്)
മികച്ച നടി (ടി.വി. പരമ്പര): ട്രേസി എല്ലിസ് ജോസ് (ബ്ലാക്ക്-ഇഷ്)
മികച്ച നടി (ടെലിവിഷൻ സീരീസ്, ഡ്രാമ):
മികച്ച സഹനടി (ടി.വി): ഒലിവിയ കോൾമാൻ (ദി നൈറ്റ് മാനേജർ)
മികച്ച ടെലിവിഷൻ പരമ്പര: ദി പീപ്പിൾ വി. ഒ.ജെ. സിംപ്സൺ
മികച്ച ടി.വി. പരമ്പര: അറ്റ്ലാന്റ
മികച്ച ടെലിവിഷൻ പരമ്പര-ഡ്രാമ: ദി ക്രൗൺ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP