Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ച ദിവസങ്ങളുണ്ട്; സിനിമ അവസാനിപ്പിക്കാനും: മനസ് തുറന്ന് ഋത്വിക് റോഷൻ

ഞാൻ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ച ദിവസങ്ങളുണ്ട്; സിനിമ അവസാനിപ്പിക്കാനും: മനസ് തുറന്ന് ഋത്വിക് റോഷൻ

തുവരെയുള്ള ജീവിതം ഋതിക് റോഷനെ പഠിപ്പിച്ചത് എപ്പോഴും സന്തോഷവാനായിരിക്കുക എന്നാണ്. അങ്ങനെ ആയാൽ മറ്റുള്ളവ താനെ നമ്മെ തേടിയെത്തും. ജീവിതം അങ്ങ് അവസനാപ്പിച്ചേക്കാം എന്ന ഘട്ടത്തിൽ വരെ എത്തി അവിടെ നിന്നും തിരിച്ചു വരവ് നടത്തിയാണ് ഋതിക് ഇതു പറയുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഏതറ്റം വരെയും പോയിരുന്ന സൽസ്വഭാവിയായ ഒരാളിൽ നിന്നും ഇന്ന് ജീവിതത്തിൽ സന്തോഷവാനായ നല്ലൊരാളായി മാറിയിരിക്കുകയാണ് താനെന്ന് ഋതിക് പറയുന്നു. സൽസ്വഭാവിയായിരിക്കരുത്, നല്ലയാളായിരിക്കുക എന്നാണ് ഋതികിന് നൽക്കാനുള്ള ജീവിത പാഠം. സൽസ്വഭാവി മറ്റുള്ളവരെ സന്തോഷിപ്പി്ക്കാനായി ജീവിതത്തിലുടനീളം കഷ്ടപ്പെടുന്നു. അങ്ങനെ ്‌സ്വയം എരിഞ്ഞടങ്ങുന്നു. എന്നാൽ നല്ലയാൾ എല്ലാവർക്കും വേണ്ടി നല്ലതു ചെയ്യുന്നു. പക്ഷേ സന്തോഷിപ്പിക്കില്ല. ശരിയായ കാര്യങ്ങൾ മാത്രം ചെയ്യുന്നു. നല്ലയാളാകാനാണ് ഇനി എന്റെ ശ്രമം, ഋതിക് പറയുന്നു.

ശാരീരികമായ കരുത്ത് ആർജ്ജിച്ചെടുത്ത് ശേഷം ചിന്തിച്ചത് മാനസിക കരുത്ത് എങ്ങനെ നേടാമെന്നാണ്. പിന്നീട് അതിനുള്ള കഠിന പരിശ്രമത്തിലായി. ചെയ്യുന്നതെന്താണെന്ന് അറിയാതെ പല കാര്യങ്ങളും ചെയ്തു. നെഗറ്റീവ് ഉത്തരങ്ങൾ നൽകുന്ന ഒരു പാട് ചോദ്യങ്ങൽ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഇതിൽ നിന്നെല്ലാം മനസ്സിനെ മാറ്റിയെടുക്കാൻ ഒരു പരീക്ഷണം നടത്തി. സുഹൃത്തുക്കളെ കാണേണ്ട എന്നു തോന്നുന്ന സമയങ്ങളിൽ അവരെ കാണാനായി ഇറങ്ങി. ബെഡിൽ നിന്നും എഴുന്നേൽക്കണ്ട എന്നു തോന്നുന്ന സമയത്ത് ചാടി എഴുന്നേറ്റു. ചെയ്യണ്ട എന്നു തോന്നിയ കാര്യങ്ങളെല്ലാം ചെയ്തു. ഇതെല്ലാം എഴുതിവയ്ക്കുകയും ചെയ്തു. സാവധാനം ഇതൊരു ശീലമായി മാറി. ഫലം വളരെ വലുതായിരുന്നു. നിങ്ങളുടെ മനസ്സിൽ ഒരു രൂപരേഖയുണ്ടാക്കിയാൽ മാനസിക കരുത്ത് എന്നത് നിങ്ങൾക്ക് അതിശയകരമായ ഒന്നായി തോന്നും. ഇന്ന് എന്നെ പ്രതികൂലമായി ബാധിക്കുന്ന ഒന്നുമില്ലെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ എത്ര വലിയ ദുരന്തമായാലും അതിന് എന്നെ 10 മിനിറ്റു നേരത്തേക്ക് മാത്രമെ കീഴിപ്പെടുത്താൻ കഴിയൂ, ഋതിക് പറയുന്നു.

ഇന്ന് വളരെ സംതൃപ്തനാണ്. നേരത്തെ ഞാനെന്റെ മാത്രം ലോകത്ത് സന്തുഷ്ടനായി കഴിയുകയായിരുന്നു. അവിടെ വിജയിയായിരുന്നു. രണ്ടു കുട്ടികളെ കിട്ടി. ജീവന്റെ പാതിയെ കിട്ടി. എല്ലാം കിട്ടി. പക്ഷേ പുറം ലോകത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അങ്ങനെ ഒന്നുണ്ട് എന്നു പോലും അറിഞ്ഞിരുന്നില്ല. പക്ഷേ മാറ്റമാണ് എന്നെ എല്ലാത്തിനും നിർബന്ധിപ്പിച്ചത്. ഇന്ന് ഞാൻ എല്ലാവർക്കുമൊപ്പം നിൽക്കാൻ ഇഷ്ടപ്പെടുന്നു. ആരൊക്കെ എന്നിൽ നിന്ന് എന്തെല്ലാം ആഗ്രഹിക്കുന്നുവെന്ന് ഇന്നെനിക്കറിയാം, ഋതിക് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP