Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റൈൽ മന്നനും ഹോളിവുഡ് ആക്ഷൻ കിങ്ങും ഒരേ വേദിയിൽ; ഓഡിയോ റിലീസിങ് ദിനത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ച് 'ഐ'

സ്റ്റൈൽ മന്നനും ഹോളിവുഡ് ആക്ഷൻ കിങ്ങും ഒരേ വേദിയിൽ; ഓഡിയോ റിലീസിങ് ദിനത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ച് 'ഐ'

ചെന്നൈ: അവിസ്മരണീയ കാഴ്ച തന്നെയായിരുന്നു അത്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായ ആർനോൾഡ് ഷ്വെയ്‌സ്‌നെഗറും ലോകത്തിനുമുന്നിൽ ഇന്ത്യയുടെ യഥാർഥ സൂപ്പർ സ്റ്റാർ എന്ന ലേബലുള്ള ഏകതാരം രജനീകാന്തും ഒരേ വേദിയിൽ.

ആരവങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ. ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു താരങ്ങളുടെ സംഗമത്തിന് വേദിയൊരുക്കുക വഴി തന്റെ പുതിയ ചിത്രം 'ഐ'യുടെ ഓഡിയോ റിലീസിങ് ചരിത്രസംഭവമാക്കാൻ സൂപ്പർ സംവിധായകൻ ശങ്കറിന് കഴിഞ്ഞു.

ഹോളിവുഡ് ആക്ഷൻ സൂപ്പർസ്റ്റാർ ആർനോൾഡ് ഷ്വെയ്‌സ്‌നെഗർ, രജനീകാന്ത്, ശങ്കർ എന്നിവർക്കു പുറമെ ചിത്രത്തിലെ നായകൻ വിക്രവും താരസമ്പന്നമായ രാത്രിയിൽ ആരാധകരുടെ മനംകുളിർപ്പിച്ചു.

രാത്രി ഏഴരയോടെയാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 'ഐ'യുടെ ഓഡിയോ റിലീസിങ് ചടങ്ങുകൾ ആരംഭിച്ചത്. എന്നാൽ അതിനും എത്രയോ മണിക്കൂർ മുമ്പുതന്നെ സ്റ്റേഡിയം ആരാധകരാൽ നിറഞ്ഞു കവിഞ്ഞിരുന്നു.

ഇന്ത്യൻ സിനിമയുടെ അഭിമാനമായ രജനിക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു എന്നാണ് ഹോളിവുഡ് ആക്ഷൻ ഹീറോ പറഞ്ഞത്. ആരാധകരുടെ ആർപ്പുവിളികൾക്കിടെ സ്‌നേഹപൂർവം ആർനോൾഡ് ഷ്വെയ്‌സ്‌നെഗറെ ആശ്ലേഷിച്ചാണ് രജനീകാന്ത് ഇതിന് മറുപടി നൽകിയത്. സിനിമയ്ക്കായി ശരീരഭാരം പകുതിയായി കുറച്ച വിക്രമിന്റെ അർപ്പണബോധം തന്നെ അതിശയിപ്പിച്ചെന്നും ഷ്വെയ്‌സ്‌നെഗർ പറഞ്ഞു.

ചിത്രത്തിലെ ഗാനങ്ങളടങ്ങിയ സിഡി ഷ്വെയ്‌സ്‌നെഗറിൽ നിന്ന് രജനീകാന്ത് ഏറ്റുവാങ്ങി. എ ആർ റഹ്മാൻ സംഗീതം പകർന്ന 'ഐ'യിലെ ഗാനം സംഗീതസംവിധായകൻ അനിരുദ്ധാണ് അവതരിപ്പിച്ചത്.

വിക്രമിന്റെ അമ്മയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മകന്റെ സിനിമാസ്വപ്നങ്ങളെക്കുറിച്ച് ആ അമ്മ പറഞ്ഞത് 'ചിയാന്റെ' ആരാധകർ നിലയ്ക്കാത്ത കരഘോഷങ്ങളോടെയാണ് ഏറ്റുവാങ്ങിയത്. സദസ്സിനെ ഞെട്ടിച്ച നൃത്തച്ചുവടുകളിലൂടെയും വിക്രം പ്രേക്ഷകരെ കൈയിലെടുത്തു.

സ്റ്റൈൽ മന്നൻ രജനീകാന്തും ഹോളിവുഡ് ആക്ഷൻ കിങ്ങും വേദിയിൽ പൂർണപ്രഭ ചൊരിഞ്ഞത് ചിത്രത്തിന്റെ വിജയത്തിനും സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഐ ടീം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP