Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമൽ ഹാസന് പണി കൊടുത്തത് കേരളത്തിലെ ഭക്ഷണം; ഭക്ഷ്യ വിഷബാധക്ക് കാരണമായത് പാപനാശത്തിന്റെ ഷൂട്ടിംഗിനിടെ റോഡരികിൽ നിന്നും കഴിച്ച ഭക്ഷണമെന്ന് കമൽ

കമൽ ഹാസന് പണി കൊടുത്തത് കേരളത്തിലെ ഭക്ഷണം; ഭക്ഷ്യ വിഷബാധക്ക് കാരണമായത് പാപനാശത്തിന്റെ ഷൂട്ടിംഗിനിടെ റോഡരികിൽ നിന്നും കഴിച്ച ഭക്ഷണമെന്ന് കമൽ

ചെന്നൈ: ഷവർമ കഴിച്ച് യുവാവ് മരിക്കാൻ ഇടയാക്കിയ സംഭവം ഉണ്ടായിട്ടുള്ള കേരളത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം എത്രതന്നെ ശ്രമിച്ചാലും നന്നാവില്ലെന്ന നിലപാടിലാണ് ഇവിടുത്തെ ഹോട്ടൽ ഉടമകൾ. അടുത്തിടെയാണ് തിരുവനന്തപുരത്തെ പോത്തീസ് ഫുഡ്‌കോർട്ട് പഴകിയ ഭക്ഷണം വച്ചുവിളമ്പിയ സംഭവത്തിൽ അടച്ചുപൂട്ടിയത്. ഇങ്ങനെ മോശം ഭക്ഷണം വിളമ്പുന്നത് ശീലമാക്കി മാറ്റിയിരിക്കയാണ് ചില ഹോട്ടലുകൾ. ഇതിനിടെ കേരളത്തിന് നാണക്കേടായി മറ്റൊരു സംഭവം കൂടിയുണ്ടായി. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കമൽഹാസന് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് കാരണം കേരളത്തിൽ നിന്നും കഴിച്ച മോശം ഭക്ഷണമാണെന്ന് താരം തന്നെ വിളിച്ചു പറഞ്ഞു.

കേരളത്തിൽ ഷൂട്ടിംഗിനായി വന്നപ്പോൾ റോഡരികിലെ ചെറിയ കടകളിൽ നിന്നും ഭക്ഷണവും വെള്ളവും കഴിച്ചതാണ് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണമെന്ന് കമൽ ഹിന്ദു ദിനപത്രത്തോട് പറഞ്ഞു. നല്ല ഭക്ഷണശാലകൾ ഇല്ലാത്തതു കൊണ്ടാണ് വഴിയരികിൽ നിന്നു ഭക്ഷണം കഴിച്ചത്. ഇതാണ് തന്നെ ആശുപത്രിയിലാക്കിയത്- കമൽ പറഞ്ഞു. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ഷൂട്ടിങ്.

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നാണ് ആശുപത്രി വിട്ടത്. കമലിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്നും നാളെ തൊട്ട് ഷൂട്ടിങ് ആരംഭിക്കുമെന്നും മാനേജർ അറിയിച്ചു.

ഭക്ഷ്യവിഷബാധ മൂലം ഇന്നലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കമൽ ഹാസനെ പ്രവേശിപ്പിച്ചത്. മലയാളത്തിൽ സൂപ്പർ ഹിറ്റായ ദൃശ്യം സിനിമയുടെ തമിഴ്പതിപ്പായ പാപനാശത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കമൽ ഇപ്പോൾ. നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതമിയും കമൽ ഹാസനൊപ്പം ചിത്രത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP