Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യാന്തര ചലച്ചിത്ര മേളക്ക് നിശബ്ദ ചിത്രത്തോടെ തുടക്കം; ഇനി സിനിമയുടെ ഉത്സവകാഴ്ച്ച പകരുന്ന ഏഴു നാളുകൾ

രാജ്യാന്തര ചലച്ചിത്ര മേളക്ക് നിശബ്ദ ചിത്രത്തോടെ തുടക്കം; ഇനി സിനിമയുടെ ഉത്സവകാഴ്ച്ച പകരുന്ന ഏഴു നാളുകൾ

തിരുവനന്തപുരം: 17#ാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളകക് ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ നിശബ്ദ ചിത്രത്തിന്റെ സ്‌ക്രീനിംഗോടെ തുടക്കമായി. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഹിച്ച് കോക്കിന്റെ ദ റിങ് ലണ്ടനിലെ റൂസ്വെൽറ്റ് തിയേറ്ററിന്റെ പശ്ചാത്തലത്തോടെ പുനരവതരിച്ചു. എൺപത്തി അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ നിശബ്ദ ചലന ചിത്രത്തിന് ലൈവായി പിന്നണി സംഗീതമൊരുക്കി ലണ്ടനിലെ സ്വെവേറ്റ കിഞ്ചും സംഘവും ആസ്വാദകരിൽ പുതു അനുഭവം പകർന്നു.

വൈകുന്നേരം ആറു മണിയോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഭദ്രദീപം കൊളുത്തിയതോടെയാണ് ചലച്ചിത്ര മേളക്ക് തുടക്കമായത്. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ വിശിഷ്ടാതിഥിയായി. സിനിമാ മന്ത്രി കെ.ബി. ഗണേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരുടെ കലയായ സിനിമയ്ക്ക് എല്ലാ പ്രോത്സാഹനവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെസ്റ്റിവൽ ബുക്ക് മേയർ കെ. ചന്ദ്രികയ്ക്ക് നൽകി കേന്ദ്ര സഹമന്ത്രി ശശി തരൂർ പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം വി. ശിവൻകുട്ടി എം.എൽ.എയ്ക്ക് നൽകി കെ. മുരളീധരൻ എം.എൽ.എ നിർവ്വഹിച്ചു. അക്കാഡമി ചെയർമാൻ പ്രിയദർശൻ മേളയെക്കുറിച്ച് വിശദീകരിച്ചു. ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തി.

ചലച്ചിത്രമേളയുടെ ജൂറി ചെയർമാൻ പോൾ കോക്‌സ്, മേളയുടെ ഉപദേശകസമിതി ചെയർമാൻ ഷാജി എൻ. കരുൺ, കെ.ആർ. മോഹൻ, ലെനിൻ രാജേന്ദ്രൻ, സിബി മലയിൽ, രാമചന്ദ്രബാബു, പി.വി. ഗംഗാധരൻ, ബി. ശശികുമാർ, ഇടവേള ബാബു, മിലൻ ജലീൽ, ഗാന്ധിമതി ബാലൻ, സാബു ചെറിയാൻ, ജി. സുരേഷ് കുമാർ തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു. സാംസ്‌കാരികവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സാജൻ പീറ്റർ സ്വാഗതവും ചലച്ചിത്ര അക്കാഡമി സെക്രട്ടറി കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

1927ൽ പുറത്തിറങ്ങിയ ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ നിശ്ശബ്ദചിത്രമായ ദ റിങ് ആസ്വാദകരുടെ കൈയടി നേടി. ഇരുപതുകളിലെ ലണ്ടൻ തിയേറ്ററിന്റെ ദൃശ്യം ചലച്ചിത്രമേളയ്ക്കായി ചലച്ചിത്രസംവിധായകൻ ടി.കെ. രാജീവ് കുമാർ അണിയിച്ചൊരുക്കി. അമ്പത്തിനാല് രാജ്യങ്ങളിലെ 198 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള ഡിസംബർ 14 ന് അവസാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP