Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ദിരാഗാന്ധിയുടെ ഘാതകർക്ക് വീര പരിവേഷം; പഞ്ചാബി സിനിമയ്ക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്

ഇന്ദിരാഗാന്ധിയുടെ ഘാതകർക്ക് വീര പരിവേഷം; പഞ്ചാബി സിനിമയ്ക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്

ന്ദിര ഗാന്ധിയുടെ മരണം പ്രമേയമായ കൗം ക ഹീരേ എന്ന പഞ്ചാബി ചിത്രത്തിന്റെ പ്രദർശനം കേന്ദ്രസർക്കാർ തടഞ്ഞു.ചിത്രം കണ്ടതിന് ശേഷം റിലീസ് ചെയ്യേണ്ടതില്ലെന്ന് തീരുമാനം എടുക്കുകയായിരുന്നെന്ന് എന്ന് സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്‌സൺ ലീലാ സാംസൺ സംഭവത്തെപ്പറ്റി പ്രതികരിച്ചു.

ഇന്ദിരാഗാന്ധിയുടെ ഘാതകരായ ബിയാത് സിങ്, കേഹാർ സിങ്, സത്വന്ത് സിങ് എന്നിവരെ വീരപുരുഷന്മാരായി ചത്രീകരിക്കുന്ന ചിത്രത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് വാർത്ത വിതരണ മന്ത്രാലയം റിലീസിങ് അനുമതി നിഷേധിച്ചത്.

ചിത്രം ഇന്നാണ് റിലീസ് ചെയ്യാനിരുന്നത്. സെൻസർബോർഡ് പലതവണ തടസങ്ങൾ ഉന്നയിച്ചുവെങ്കിലും നിരവധി മാറ്റങ്ങൾ വരുത്തി ചിത്രത്തിന് പ്രദർശനാനുമതി നേടിയെടുക്കുകയായിരുന്നു. രവീന്ദർരവിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സമുദായത്തിന്റെ മുത്തുകൾ എന്നാണ് കൗം ക ഹീരേയുടെ അർത്ഥം.ഇതായിരുന്നു സെൻസർ ബോർഡ് ആദ്യം ചൂണ്ടിക്കാട്ടിയ തടസം.

ചിത്രത്തിലെ പല രാഷ്ട്രിയ പരാമർശങ്ങളും സംഘർഷത്തിലേക്ക് നയിക്കുമെന്നും സെൻസർബോർഡിന് കൈക്കൂലി നൽകിയാണ് സിനിമ റിലീസിന് അനുമതി നേടിയതെന്ന കണ്ടത്തെലിനെ തുടർന്നാണ് സിനിമയ്ക്ക് സ്റ്റേ നൽകുവാൻ കേന്ദ്ര സർ്ക്കാർ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP