Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ ജി ജോർജിന് ജെ സി ഡാനിയേൽ പുരസ്‌കാരം; മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകനെ തേടി കേരളത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്‌ക്കാരവും; അവാർഡ് ഒക്‌ടോബറിൽ മുഖ്യമന്ത്രി സമ്മാനിക്കും

കെ ജി ജോർജിന് ജെ സി ഡാനിയേൽ പുരസ്‌കാരം; മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകനെ തേടി കേരളത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്‌ക്കാരവും; അവാർഡ് ഒക്‌ടോബറിൽ മുഖ്യമന്ത്രി സമ്മാനിക്കും

തിരുവനന്തപുരം: മലയാള സിനിമയിലെ ഏറ്റവും വലിയ പുരസ്‌ക്കാരം സംവിധായകൻ കെ ജി ജോർജ്ജിന്. മലയാള സിനിമക്ക് നവഭാവുകത്വം പകർന്ന സംവിധായനെ 2015 ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം നൽകുമെന്നാണ് പ്രഖ്യാപിച്ചത്.

മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. ഒക്‌ടോബർ 15ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. കെ.ജി ജോർജിന്റെ യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, സ്വപ്‌നാടനം തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ചിത്രങ്ങളായിരുന്നു.

ഐ.വി ശശി ചെയർമാനും സിബി മലയിൽ, ജി.പി വിജയകുമാർ, കമൽ, റാണി ജോർജ്, ഐ.എ.എസ് എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. 1975 ൽ അദ്ദേഹം ഒരുക്കിയ കന്നിചിത്രമായ സ്വപ്‌നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ശക്തവും കെട്ടുറപ്പുമുള്ള അദ്ദേഹത്തിന്റെ തിരക്കഥയായിരുന്നു സ്വപ്‌നാടനത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. വിവിധ വിഭാഗങ്ങളിലായി ഒമ്പത് സംസ്ഥാന അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

യവനിക അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ചിത്രമാണ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും യവനിക അദ്ദേഹത്തിന് നേടിക്കൊടുത്തു. ആദ്യകാല ആക്ഷേപഹാസ്യ ചിത്രങ്ങളിൽ ഇന്നും എണ്ണപ്പെട്ട ചിത്രമായി നിൽക്കുന്ന സിനിമയാണ് അദ്ദേഹത്തിന്റെ പഞ്ചവടിപ്പാലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP